ആസ്ത്രേലിയന്‍ തീരുമാനം ന്യായീകരിച്ച് ബഹ്റൈന്‍; എതിര്‍ത്ത് മലേഷ്യ
ക്വലാലംപൂര്‍: പടിഞ്ഞാറന്‍ ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച ആസ്ത്രേലിയന്‍ നടപടിയെ ന്യായീകരിച്ച് ബഹ്റൈന്‍. ഭാവിയില്‍ കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന് തലസ്ഥാനമാക്കുന്നതിന് ആസ്ത്രേലിയന്‍ തീരുമാനം ബാധിക്കില്ലെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഖാലിദ് ബിന്‍ അഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.
അറബ് രാജ്യങ്ങളുടെ സമാധാന ശ്രമങ്ങള്‍ക്ക് വിരുദ്ധമല്ല ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഇസ്റാഈലിനെ പിന്തുണക്കുന്ന നിരവധി പ്രസ്താവനകള്‍ ബഹ്റൈന്‍ മുന്‍പും നടത്തിയിട്ടുണ്ട്. ഹിസ്ബുല്ല തുരങ്കങ്ങള്ക്കെതിരേയും ഇറാനെതിരേയുമുള്ള ഇസ്റാഈല്‍ ആക്രമണങ്ങളെയും ബഹ്റൈന്‍ ന്യായീകരിച്ചിരുന്നു.
അതിനിടെ തലസ്ഥാന മാറ്റത്തില്‍ ആസ്ത്രേലിയക്കെതിരേ വിമര്‍ശനവുമായി അയല്‍ രാജ്യമായ മലേഷ്യ രംഗത്തെത്തി.
സ്വയംനിര്‍ണയാവകാശത്തിനുള്ള ഫലസ്തീനികളുടെ പോരാട്ടത്തെ അപമാനിക്കുന്ന തീരുമാനമാണെന്ന് മലേഷ്യ സര്‍ക്കാര്‍ പറഞ്ഞു.
ആസ്ത്രേലിയന്‍ നീക്കത്തെ മറ്റൊരു അയല്‍രാജ്യമായ ഇന്തോനേഷ്യയും വിമര്‍ശിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ തീരുമാനത്തിനെതിരേയുള്ള അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ദ്വിരാഷ്്ട്ര പരിഹാരത്തെ എളുപ്പത്തിലാക്കുന്നതാണ് ഈ നീക്കമെന്നും ആസ്ത്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസന് പറഞ്ഞു. ഇസ്റാഈല്‍ തലസ്ഥാന മാറ്റം കഴിഞ്ഞ ദിവസമാണ് മോറിസന് പ്രഖ്യാപിച്ചത്.
ഇസ്റാഈലിനും ഫലസ്തീനുമിടയില്‍ സമാധാന കരാര്‍ പ്രാബല്യത്തില്വരുന്നതുവരെ തെല്‍അവീവില്‍നിന്ന് തങ്ങളുടെ എംബസി മാറ്റില്ലെന്നും മോറിസന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."