കലകള്‍ സമൂഹനന്മക്കായി ഉപയോഗപ്പെടുത്തണം: ജമലുല്ലൈലി തങ്ങള്‍
കാപ്പാട്: വിദ്യാര്‍ഥികളുടെ നൈസര്‍ഗിക വാസനകള്‍ കണ്ടെത്തി ദീനിനും സമൂഹത്തിനും വേണ്ടി ഉപയോഗപ്പെടുത്തണമെന്ന് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍. കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക്ക് അക്കാദമി വിദ്യാര്‍ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന മിസ്മാര്‍ -18 അക്കാദമിക് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം മത-ഭൗതിക ഭേതമന്യേ ജീവിതത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ പുസ്തക പ്രകാശനവും സപ്ലിമെന്റ് പ്രകാശനവും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു. സ്ഥാപന പ്രസിഡന്റ് അഹ്മദ് കോയ ഹാജി അധ്യക്ഷനായി. കൂനഞ്ചേരി അബ്ദുല്ല മുസ്‌ലിയാര്‍, ശിഹാബുദ്ധീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. പനായി അബ്ദുല്‍ ഖാദര്‍, നൗഷാദ് കാപ്പാട്, കെ.പി മുഹമ്മദാലി, എ.പി.പി തങ്ങള്‍, ലത്വീഫ് ഹാജി, നൂറുദ്ദീന്‍ ഹൈതമി, മുഹമ്മദ് ഫൈസി, അബ്ദുല്‍ അസീസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സഇദ്് പി.കെ സ്വാഗതവും അബ്ദുനൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."