നിളയുടെ നൊമ്പരം അറിയാന്‍ മുഴയന്‍ താറാവ് എത്തി
ആനക്കര: നിളയുടെ നൊമ്പരമറിയാന്‍ മുഴയന്‍ താറാവ് എത്തി. കാണാന്‍ താറാവിനെക്കാള് കൗതുകമുള്ള മുഴയന്‍ ഒറ്റയാനായിട്ടാണ് എത്തിയത്. കേരളത്തില്‍ അപൂര്‍വമായി കണ്ടുവരുന്നതും താറാവു വര്‍ഗത്തിലെ വലുപ്പമേറിയ പക്ഷികളില്‍ ഒരിനവുമായ മുഴയന്‍ താറാവിനെ തൃത്താല ഭാരതപ്പുഴയോട് ചേര്‍ന്ന ചതുപ്പ് നിലത്തില്‍ നേച്ചര്‍ ഫോട്ടോഗ്രാഫര്‍ ഷിനോ ജേക്കബ് കണ്ടെത്തിയത്.
കോമ്പ് ഡക്ക് എന്ന് ഇംഗ്ലീഷ് പേരുള്ള ഈ പക്ഷിയുടെ പുറംഭാഗം കറുപ്പു നിറവും അടിഭാഗം വെള്ളയുമാണ്.
ഈ പക്ഷികളില്‍ ആണിന് കൊക്കിന് മുകളില്‍ ഒരു മുഴയുള്ളതുകൊണ്ടാണ് ഇതിനെ മുഴയന്‍ താറാവ് എന്ന് വിളിക്കുന്നത്. കേരളത്തില്‍ തൃശൂര്‍ കോള്‍നിലങ്ങളിലും, പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലയിലെ ഡാമുകളിലും ഈ പക്ഷികള്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃത്താല മേഖലയില്‍ ആദ്യമായാണ് ഇവയെ കണ്ടെത്തുന്നത്.
കേരളത്തിന് പുറത്ത് കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവ കൂടുകൂട്ടി മുട്ട വിരിക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇവയുടെ പ്രജനം കണ്ടെത്തിയിട്ടില്ല. ജലാശയങ്ങളിലെ സസ്യഭാഗങ്ങളും ചെറുജീവികളും ഈ പക്ഷിയുടെ ഭക്ഷണമാണ്. മനുഷ്യസാമീപ്യം വളരെ കുറവുള്ള പ്രദേശത്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ഈ പക്ഷിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."