HOME
DETAILS
MAL
2014 മുതല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 310 സൈനികര്‍!
backup
August 08 2017 | 16:08 PM
ന്യൂഡല്‍ഹി: 2014 മുതല്‍ രാജ്യത്ത് 310 സൈനികര്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാജ്യസഭയില്‍ നല്കിയ കണക്കിലാണ് ഇതു വ്യക്തമാക്കുന്നത്.
2014 തുടക്കം മുതല്‍ ഈ വര്‍ഷം ജൂലൈ 31വരെയുള്ള കണക്കാണിത്. ഒന്‍പത് ഓഫീസര്‍മാര്‍, 19 ജൂനിയര്‍ ഓഫീസര്‍മാര്‍ എന്നിവരും ഇതില്‍ ഉള്‍പ്പെടും. സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവങ്ങള്‍ 11 എണ്ണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സഹായക് സംവിധാനവും കടുത്ത സമ്മര്‍ദ്ദവുമാണ് സൈനികരുടെ ആത്മഹത്യക്ക് പിന്നിലുള്ളതെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. ഓഫീസര്‍മാര്‍ക്ക് സഹായി ആയി സൈനികരെ നിയോഗിക്കുന്ന സംവിധാനമാണ് സഹായക്. ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് പട്ടാളക്കാര്‍ക്ക് ഇടയിലുള്ളത്. 2014ല്‍ 84 പേരും 2015, 16 വര്‍ഷങ്ങളില്‍ യഥാക്രമം 78, 104 സൈനികരുമാണ് ജീവനൊടുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."