HOME
DETAILS
MAL
സംസ്ഥാനം അരക്ഷിതാവസ്ഥയിലേക്ക്: കെ സുധാകരന്
backup
August 09 2016 | 20:08 PM
കണ്ണൂര്‍: നരേന്ദ്രമോദിയുടെ വര്‍ഗീയഫാസിസം രാജ്യത്ത് സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ വര്ഗഫാസിസം സംസ്ഥാനത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് മുന്‍മന്ത്രി കെ സുധാകരന്. ക്വിറ്റ് വര്‍ഗീയത, ക്വിറ്റ് ഭീകരത എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വഴിയോരകച്ചവടക്കാരന്റെ മോഹിപ്പിക്കുന്ന വായ്ത്താരിയല്ലാതെ യാതൊരു ഗുണവും മോദിക്കില്ല. ഇന്ത്യ ഭരിക്കുന്ന പ്രവാസി പ്രധാനമന്ത്രിയായി അദ്ദേഹം മാറിയിരിക്കുകയാണെന്നും സുധാകരന് പറഞ്ഞു. പി.എ ഹരി അധ്യക്ഷനായി. റിജില്‍ മാക്കുറ്റി, ഒ നാരായണന്, കെ ബിനോജ്, രാജീവന് എളയാവൂര്, കൂക്കിരി രാജേഷ്, വി.വി പുരുഷോത്തമന്, ഷറഫുദ്ദീന് കാട്ടാമ്പള്ളി, ടി ജയകൃഷ്ണന്, അമൃതാ രാമകൃഷ്ണന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."