HOME
DETAILS

ടിപ്പറുകളുടെ അമിതഭാരം നിയന്ത്രിക്കാന്‍ നടപടിയെന്ന് ഉടമകളുടെ സംഘടന

  
backup
August 08, 2017 | 9:12 PM

%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%ad%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8%e0%b4%bf

മുക്കം: മലയോര മേഖലയില്‍ ടിപ്പര്‍ അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ ടിപ്പറുകള്‍ക്കെതിരേ കര്‍ശന നടപടിയുമായി ഉടമകളുടെ സംഘടനയായ ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് എക്യുപ്‌മെന്റ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത്.
സംഘടന നടത്തിയ പഠനത്തില്‍ അമിതഭാരം വഹിച്ചുള്ള വാഹനങ്ങളാണ് ഭൂരിഭാഗം അപകടങ്ങള്‍ക്കും റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പത്തു മുതല്‍ നടപടി ശക്തമാക്കാന്‍ തീരുമാനിച്ചത്. ജില്ലയില്‍ ഒരുദിവസം ഏറ്റവുമധികം ടിപ്പറുകള്‍ കടന്നുപോകുന്ന മുക്കത്ത് സംസ്ഥാനപാതയിലെ ഹോട്ടല്‍ മലയോരത്തിനടുത്തുള്ള പാലത്തിനും അമിതഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ ഭീഷണിയാണ്. 50 വര്‍ഷത്തിലധികം പഴക്കമുള്ള പാലമാണിത്.
അതേസമയം ചില കമ്പനികളുടെ ടിപ്പറുകള്‍ യാതൊരുവിധ നിയമങ്ങളും പാലിക്കാതെ റോഡില്‍ ചീറിപ്പാഞ്ഞിട്ടും നടപടിയില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
വാഹനങ്ങളില്‍ ചില പ്രത്യേക ചിഹ്നം പതിച്ചാല്‍ ചെക്കിങ്ങും നടത്താറില്ല.
ടിപ്പറുകള്‍ക്കെതിരേ നടപടി തുടങ്ങിയ സാഹചര്യത്തില്‍ മറുതന്ത്രവുമായി ടിപ്പര്‍ ഉടമകളും രംഗത്തെത്തി. ബാലുശ്ശേരി, താമരശേരി, ഉള്ള്യേരി, കൊയിലാണ്ടി ഭാഗങ്ങളില്‍ അനധികൃത സംഭരണ കേന്ദ്രങ്ങള്‍ നിര്‍മിച്ച് ഇവിടെ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. മുക്കം മേഖലയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ഇത്തരം സ്ഥലങ്ങളില്‍നിന്ന് സാധനങ്ങള്‍ കയറ്റി ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്രിസ്മസ് അവധി റദ്ദാക്കി; ലോക്ഭവൻ ജീവനക്കാർ നാളെ ഹാജരാകണമെന്ന് ഉത്തരവ്

National
  •  6 days ago
No Image

യുഎഇയിൽ ഇന്റർനെറ്റ് വിപ്ലവം; 5.5ജി സാങ്കേതികവിദ്യയുമായി 'ഇ&', സെക്കൻഡിൽ 4 ജിബി വേഗത

uae
  •  6 days ago
No Image

ആർസിബി താരം യാഷ് ദയാലിന് നിയമക്കുരുക്ക്; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

crime
  •  6 days ago
No Image

15 കുഞ്ഞുങ്ങൾ, 15 ലക്ഷം വീതം; ഹൈദരാബാദിൽ അന്തർസംസ്ഥാന ശിശുവിൽപ്പന സംഘം പിടിയിൽ; 12 പേർ അറസ്റ്റിൽ

National
  •  6 days ago
No Image

'എന്റെ വാക്കുകൾ കേട്ട് അവരുടെ കണ്ണുനിറഞ്ഞു': രാഹുലിനെയും സോണിയയെയും കണ്ട് ഉന്നാവോ അതിജീവിത; നീതിക്കായി പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം

National
  •  6 days ago
No Image

'ലോകകപ്പ് ഫേവറിറ്റുകൾ' ആരൊക്കെ? ക്രിസ്റ്റ്യാനോ നയിക്കുന്ന പോർച്ചുഗലിനെ ഒഴിവാക്കി സ്വന്തം പരിശീലകൻ; കാരണമിതാണ്

Football
  •  6 days ago
No Image

കലാപം കത്തിപ്പടരുന്നതിനിടെ ധാക്കയിൽ ബോംബ് സ്ഫോടനം; യുവാവ് കൊല്ലപ്പെട്ടു

International
  •  6 days ago
No Image

'ഞാൻ നിന്നെ സ്നേഹിക്കുന്നു'; പോർച്ചുഗീസ് യുവതാരത്തിന് ഹൃദയസ്പർശിയായ കുറിപ്പുമായി ഫുട്ബോൾ ഇതിഹാസം

Football
  •  6 days ago
No Image

വെള്ളാപ്പള്ളിയുടെ പരാമർശങ്ങൾ അദ്ദേഹത്തോട് ചോദിക്കണം; കാറിൽ കയറ്റിയത് തെറ്റല്ല; തിരുവനന്തപുരത്തെ വീഴ്ചയിൽ 'വിചിത്ര' വാദങ്ങളുമായി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

ഇന്ത്യൻ വ്യോമയാന രം​ഗത്ത് ഇനി പുതിയ ചിറകുകൾ; അൽ ഹിന്ദ് ഉൾപ്പെടെ മൂന്ന് വിമാനക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ അനുമതി

National
  •  6 days ago