ഗ്രാമീണ ബാങ്ക് ജീവനക്കാരുടെ സമരം ഇടപാടുകാര്‍ക്ക് ദുരിതമാവുന്നു
പനമരം: ഗ്രാമീണ ബാക് ജീവനക്കാരുടെ പണിമുടക്ക് ഇടപാടുകാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു. ബാങ്കില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പ്യൂണ്‍ തസ്തികയില്‍ നിയമനം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. പഞ്ചായത്തുകള്‍ അനുവദിച്ചിട്ടുള്ള തുക നിക്ഷേപിച്ചത് അധികവും ഇത്തരം ബാങ്കുകളിലാണ്, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി മറ്റുള്ള വിവിധ പദ്ധതികളുടെ തുക നിക്ഷേപിച്ചതും ഗ്രാമീണ ബാങ്കുകളിലാണ്. ലൈഫ്മിഷന്‍ പദ്ധതി പ്രകാരം വീട് അനുവദിച്ചവര്‍ക്കുള്ള വീടുകളുടെ 80 ശതമാനത്തോളം തുകയും ഗ്രാമീണ ബാങ്കിലൂടെയാണ് ഉപഭോക്താവിന്റെ കൈകളിലെത്തുന്നത്. എന്നാല്‍ ജീവനക്കാര്‍ സമരത്തിലേര്‍പ്പെട്ടതോടെ ഈ വിവിധ ആവശ്യങ്ങള്‍ക്കുള്ള പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തുന്നവര്‍ പണം ലഭിക്കാതെ മടങ്ങുകയാണ്. വീട് നിര്‍മാണം തുടങ്ങുന്നതിനും, പാതി കഴിഞ്ഞ പ്രവൃത്തികള്‍ക്കുള്ള തുക കരാറുകാര്‍ക്ക് കൊടുക്കാന്‍ കഴിയാതെയും ഗുണഭോക്താക്കള്‍ വിഷമിക്കുകയാണിപ്പോള്‍. പണം ലഭിക്കാത്തതില്‍ വീടിന്റെ പ്രവൃത്തി പലരും ഇതിനോടകം നിര്‍ത്തിവെച്ചിരിക്കുകയാണ്. വീടിന്റെ ആദ്യഘടു വാങ്ങുന്നതിന് നിരവധി പേരാണ് ഗ്രാമീണ ബാങ്കുകളില്‍ ഇന്നലെയുമെത്തിയത്. പഞ്ചായത്തുകള്‍ ബാങ്കിന്റെ പരിധി നിശ്ചയിച്ചതിനാല്‍ പനമരം പഞ്ചായത്ത് വിടുകളുടെ തുക, തൊഴിലുറപ്പ് പ്രവൃത്തിയുടെ തുകയും പനമരം ഗ്രാമീണ്‍ ബാങ്കിലാണ് നിക്ഷേപം. പ്രളയം അവസാനിച്ചതിത് ശേഷം വീട് നഷ്ട്ടപ്പെട്ടവര്‍ പഞ്ചായത്ത് വീടുകള്‍ അനുവദിച്ചെങ്കിലും പണം ലഭിക്കാത്തത് കൊണ്ട് പ്രതിസന്ധിയിലാണ്. ഗുണഭോക്താക്കള്‍ പലരും പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മറച്ചാണ് നിലവില്‍ താമസിക്കുന്നത്. അനിശ്ചിത സമരം ഉടനെ തീരുമെന്ന പ്രതീക്ഷയിലാണ് പല ഗുണഭോക്തക്കളും. തീര്‍ന്ന് കിട്ടണേയെന്ന പ്രാര്‍ഥനയിലാണ് ഗുണഭോക്താക്കളുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."