HOME
DETAILS

കടലാസില്‍ വിസ്മയം തീര്‍ത്ത് പ്രിന്‍സ്

  
backup
December 19, 2018 | 8:05 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4

മാനന്തവാടി: പത്ര കടലാസുകളില്‍ മനോഹരമായ മാതൃകകള്‍ തീര്‍ത്ത് വിസ്മയമാവുകയാണ് തൃശ്ശിലേരി മുത്ത് മാരി, പറതൊട്ടിയില്‍ പി.എം പ്രിന്‍സ് എന്ന 60കാരന്‍.
ആറുമാസം കൊണ്ട് 50 ഓളം മാതൃകകളാണ് പെയിന്റിങ് തൊഴിലാളി കുടിയായ പ്രിന്‍സ് പത്രകടലാസുകള്‍ മാത്രം ഉപയോഗിച്ച് തീര്‍ത്തത്. എ ഫോര്‍ ഷീറ്റുകളും ചില അവസരങ്ങളില്‍ ഉപയോഗിക്കും. പള്ളികള്‍, വീട്, ബോട്ട്, ഫ്‌ളവര്‍വെയ്‌സ്, ഗ്‌ളാസുകള്‍, ജഗ്, നക്ഷത്രങ്ങള്‍ എന്നിവയെല്ലാം പ്രിന്‍സിന്റെ കരവിരുതില്‍ മനോഹരമായാണ് കടലാസില്‍ രൂപം കൊള്ളുന്നത്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് പള്ളിയുടെ മാതൃകയാണ് ഏറ്റവും സമയമെടുത്ത് ചെയ്തതെന്ന് പ്രിന്‍സ് പറയുന്നു. ഒരാഴ്ചയോളം സമയം ഇതിനായി ചെലവഴിച്ചു. തൃശ്ശിലേരി സെന്റ് ജോര്‍ജ്ജ് പള്ളിയുടെ മാതൃകയും ഏറെ ശ്രദ്ധേയമാണ്. ഈര്‍ക്കിലിയില്‍ തീര്‍ത്ത രൂപങ്ങളെ കുറിച്ചുള്ള പത്ര വാര്‍ത്തകളാണ് ഈ രംഗത്ത് വരാന്‍ പ്രേരണയായതെന്ന് പ്രിന്‍സ് പറഞ്ഞു. പെയിന്റിങ് ജോലികള്‍ കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിലാണ് കലാ രൂപങ്ങള്‍ നിര്‍മിക്കുന്നത്. പെയിന്റിങ് ജോലിക്കാരന്‍ കൂടിയായ പ്രിന്‍സ് സ്വന്തം വീടിന്റെ ചുമരിലും മനോഹരമായ പെയിന്റിങുകള്‍ ചെയ്തിട്ടുണ്ട്. വളരെ ക്ഷമയോടെ കഠിനാധ്വനം ചെയ്ത് മനോഹരമായി നിര്‍മിച്ച മാതൃകകള്‍ കാണാന്‍ നിരവധി പേരാണ് മുത്ത്മാരിയിലെത്തുന്നത്. മാതൃകകള്‍ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രിന്‍സ് പറയുന്നു. കലാസൃഷ്ടികള്‍ നിര്‍മിക്കുന്നതിന് ഭാര്യ ലീലാമ്മയുടെ സഹായവും ലഭിക്കാറുണ്ടെന്ന് പ്രിന്‍സ് പറഞ്ഞു. ക്രിസ്തുമസ് അടുത്തിരിക്കെ പള്ളികളിലേക്ക് നക്ഷത്രങ്ങള്‍ നിര്‍മിക്കുന്ന തിരക്കിലാണ് ഇപ്പോള്‍ പ്രിന്‍സ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുണൈറ്റഡ് ആരാധകർ കട്ട കലിപ്പിൽ; 26-കാരൻ ടീമിന് ബാധ്യത

Football
  •  19 days ago
No Image

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; അഞ്ച് പഞ്ചായത്തുകളിലായി 15,000 പക്ഷികളെ കൊന്നൊടുക്കും

Kerala
  •  19 days ago
No Image

മെഡിക്കൽ കോളേജ് തീപിടുത്തം: മരണങ്ങളിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; ആരോപണം തള്ളി അധികൃതർ

Kerala
  •  19 days ago
No Image

മുഖ്യമന്ത്രി വിളിച്ചിട്ടില്ല, ഫോണില്‍ അങ്ങനെയൊരു കോളും വന്നിട്ടില്ല; പിണറായിയെ തള്ളി ജി. സുധാകരന്‍

Kerala
  •  19 days ago
No Image

അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് വിട്ടുകൊടുക്കില്ല; വിദേശ സമ്മർദങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്ന് അനുര കുമാര ദിസനായകെ

International
  •  19 days ago
No Image

ചെറിയ പെരുന്നാളിന് 300 തടവുകാർക്ക് മാപ്പുനൽകി ബഹ്റൈൻ രാജാവ്

bahrain
  •  19 days ago
No Image

കാണാതായ എംബിഎ വിദ്യാര്‍ഥിനിയുടെ മൃതദേഹം തോട്ടില്‍ കണ്ടെത്തി

Kerala
  •  19 days ago
No Image

ദാഹജലത്തിനായി തലസ്ഥാനം തെരുവിൽ; വാട്ടർ അതോറിറ്റിക്കെതിരെ ജനരോഷം, കൈമലർത്തി തിരുവനന്തപുരം കോർപ്പറേഷൻ

Kerala
  •  19 days ago
No Image

പ്രണയിച്ച് വിവാഹം കഴിച്ചതിന് പക; 4 വർഷത്തിന് ശേഷം ഭാര്യ വീട്ടിൽ വിരുന്നിന് ക്ഷണിച്ച്, യുവതിയുടെ മുന്നിലിട്ട് മരുമകനെ തല്ലിക്കൊന്ന് അമ്മായിയച്ഛനും സംഘവും

crime
  •  19 days ago
No Image

ഗർഭച്ഛിദ്രത്തിന് അമിത അളവിൽ ഗുളിക കഴിച്ചു; കുഞ്ഞ് മരിച്ച സംഭവത്തിൽ യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റിൽ

International
  •  19 days ago