HOME
DETAILS

സമസ്ത പ്രളയദുരിതാശ്വാസം: വീടുകളുടെ നിര്‍മാണം അവസാനഘട്ടത്തില്‍

  
backup
December 19, 2018 | 8:09 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82

കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന വയനാടിന് കൈത്താങ്ങായ സമസ്ത വയനാട് ജില്ലാ കോഡിനേഷന്‍ കമ്മിറ്റിയുടെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഭവന നിര്‍മാണം ആദ്യഘട്ടം പൂര്‍ത്തീകരണത്തിലേക്ക്. ആദ്യഘട്ടത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 വീടുകളുടെ നിര്‍മാണമാണ് നടക്കുന്നത്. ഇത് അവസാന ഘട്ടത്തിലാണ്. മേല്‍ക്കൂരയുടെ പ്രവൃത്തികളിലാണ് ഇപ്പോള്‍ ഈ വീടുകളുള്ളത്. ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഭവന നിര്‍മാണങ്ങള്‍ക്കായി കോഡിനേഷന്‍ കമ്മിറ്റിക്ക് കീഴില്‍ രൂപീകരിച്ച ആശ്വാസ് ചാരിറ്റി ട്രസ്റ്റ് ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍ , പി.സി ഇബ്രാഹിം ഹാജി സുപ്രഭാതത്തോട് പറഞ്ഞു. ഇവയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതോടൊപ്പം രണ്ടാംഘട്ടത്തിലെ 10 വീടുകളുടെ നിര്‍മാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കമ്മിറ്റി. അപേക്ഷകളില്‍ കോഡിനേഷന്‍ കമ്മിറ്റിക്ക് കീഴിലെ സെലക്ഷന്‍ കമ്മിറ്റി പഠനം നടത്തുകയും ഏറ്റവും ദുരിതമനുഭവിക്കുന്ന ആളുകളെ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കുകയുമായിരുന്നു. പദ്ധതിയുടെ ഭാഗമായി 100 വീടുകളാണ് വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രളയം ജീവിതം വഴിമുട്ടിച്ച കുടുംബങ്ങള്‍ക്ക് നിര്‍മിച്ച് നല്‍കുന്നത്. ഇതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആശ്വാസ് ചാരിറ്റി ട്രസ്റ്റാണ് മുന്നോട്ട് കൊണ്ടുപോകുന്നത്. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി വെങ്ങപ്പള്ളി ശംസുല്‍ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ ചേര്‍ന്ന സമസ്ത കോഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി.
കണ്‍വീനര്‍ പി.സി ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍, പനന്തറ മുഹമ്മദ്, കാഞ്ഞായി ഉസ്മാന്‍, മൊയ്തീന്‍കുട്ടി ഖത്തര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഹിയുദ്ധീന്‍കുട്ടി യമാനി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അസാധാരണ നീക്കവുമായി ഇ.ഡി; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി; അന്തിമ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച സമര്‍പ്പിക്കും

Kerala
  •  a month ago
No Image

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

National
  •  a month ago
No Image

കരിപ്പൂര്‍ സ്റ്റേഷനില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ 'കാണാതായി'; മുന്‍ ഉദ്യോഗസ്ഥന്‍ സംശയ നിഴലില്‍

Kerala
  •  a month ago
No Image

ലഹരിക്കെതിരെ ഏക മനസ്സോടെ അണിചേരണം: മന്ത്രി കെ എ തുളസി

Kerala
  •  a month ago
No Image

കീം 2026; ഫലം ഇന്ന് പ്രഖ്യാപിക്കും 

Kerala
  •  a month ago
No Image

ആറളം ഫാമില്‍ വനം വകുപ്പ് ജീവനക്കാരുടെ ജീപ്പ് കാട്ടാന ആക്രമിച്ചു

Kerala
  •  a month ago
No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  a month ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  a month ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  a month ago