HOME
DETAILS

ജലക്ഷാമത്തിനു കാരണം മനുഷ്യന്റെ ആര്‍ത്തി: എം. മുകുന്ദന്‍

  
backup
August 08, 2017 | 9:42 PM

%e0%b4%9c%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7

കണ്ണൂര്‍: ഒരുതുള്ളി വെള്ളം പോലും മണ്ണില്‍ താഴ്ന്നിറങ്ങാന്‍ അനുവദിക്കാതെ ഭൂമി മുഴുവന്‍ വിഴുങ്ങാനുള്ള മനുഷ്യന്റെ ആര്‍ത്തിയാണ് നാം ഇന്നനുഭവിക്കുന്ന ജലക്ഷാമത്തിനു കാരണമെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍. ജലം സുലഭം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന മൂല്യമറിയുക, ജലം കാത്തുവയ്ക്കുക കാംപയിന്റെ ജില്ലാതല പ്രഖ്യാപനവും മാതൃകാപദ്ധതികളുടെ ഉദ്ഘാടനവും ചട്ടുകപ്പാറയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് മറുകര കാണാനാവാത്തവിധം വെള്ളമൊഴുകിയിരുന്ന നമ്മുടെ പുഴകളില്‍ കൂടി ഇന്ന് മണല്‍ ലോറികള്‍ സഞ്ചരിക്കുന്ന കാഴ്ച വേദനിപ്പിക്കുന്നതാണ്. കേരളത്തിന്റെ നാലിലൊന്ന് മാത്രം മഴ ലഭിക്കുന്ന പഞ്ചാബില്‍ ഇഷ്ടം പോലെ വെള്ളമുണ്ട്. പ്രകൃതി നശിപ്പിക്കപ്പെടുമ്പോഴാണ് ജലക്ഷാമമുണ്ടാവുന്നതെന്നും എം. മുകുന്ദന്‍ പറഞ്ഞു. 

കാംപയിന്റെ മാതൃകാപദ്ധതികളായി ആറന്‍മുള വാല്‍ക്കണ്ണാടി മാതൃകയിലുള്ള ഭീമന്‍ കുളം, മഴക്കുഴികള്‍, കിണര്‍ റീചാര്‍ജിങ്, 50 മീറ്റര്‍ നീളത്തിലുള്ള കിടങ്ങ് എന്നിവയാണ് ചട്ടുകപ്പാറ ആരൂഢം കാംപസില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്. ഇവയുടെ ഉദ്ഘാടനവും എം. മുകുന്ദന്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി.
എസ്.പി ജി. ശിവവിക്രം, പി.പി ദിവ്യ, കെ.പി ജയബാലന്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ ശോഭ, ടി. വസന്തകുമാരി, പി. ബാലന്‍, എന്‍. പത്മനാഭന്‍, അജിത്ത് മാട്ടൂല്‍, കെ. മഹിജ, കെ.വി ഗോവിന്ദന്‍, കെ.പി അബ്ദുസമദ്, എസ്. സന്തോഷ്, അഷ്‌റഫ്, കെ.എം രാമകൃഷ്ണന്‍, അജയകുമാര്‍ പങ്കെടുത്തു. കാംപയിന്‍ ലോഗോ ഡിസൈന്‍ ചെയ്ത രാജേഷ് പൂഞ്ഞത്തിന് എം. മുകുന്ദന്‍ ഉപഹാരം നല്‍കി. കഴിഞ്ഞ വര്‍ഷം രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ട 26 പഞ്ചായത്തുകളിലുള്‍പ്പെടെയാണ് കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

Kerala
  •  3 days ago
No Image

കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച കേസ്: വടകര ഡിവൈഎസ്‌പി ഉമേഷ് അവധിയിൽ പ്രവേശിച്ചു; കേസെടുക്കാൻ സാധ്യത

crime
  •  3 days ago
No Image

ബൈക്കിൽ സഞ്ചരിക്കവെ സ്ഥാനാർഥിക്ക് നേരെ കരി ഓയിൽ ആക്രമണം; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ യുഎസിലേക്ക് യുക്രെയ്ൻ പ്രതിനിധി സംഘം; സെലെൻസ്കിയുടെ പ്രതീക്ഷകൾ

International
  •  3 days ago
No Image

കാസർകോട് ജില്ലാ കളക്ടറുടെ പേരിൽ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്; പണം തട്ടാൻ ശ്രമം, ജാഗ്രത പാലിക്കാൻ നിർദേശം

Kerala
  •  3 days ago
No Image

എയർബസ് A320 വിമാനങ്ങളുടെ സോഫ്റ്റ്‌വെയർ അപ്ഡേറ്റ്സ്; യുഎഇ വിമാനങ്ങളിലെ സുരക്ഷാ പരിശോധന പുരോ​ഗമിക്കുന്നു

uae
  •  3 days ago
No Image

സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാൻ റഷ്യ കരുതൽ സ്വർണം വിൽക്കുന്നു; ചരിത്രത്തിലാദ്യമായി കേന്ദ്രബാങ്കിന്റെ നിർബന്ധിത നീക്കം

International
  •  3 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: ഉമ്മയും മകനും ഒരേ ചിഹ്നത്തിൽ ജനവിധി തേടുന്നു

Kerala
  •  3 days ago
No Image

14 വർഷത്തെ യാത്രക്ക് അന്ത്യം; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി ഇതിഹാസം

Cricket
  •  3 days ago
No Image

തുടർച്ചയായി വിവാഹാഭ്യർഥന നിരസിച്ചതിൻ്റെ പക; പെൺ സുഹൃത്തിനെ യുവാവ് വെടിവച്ച് കൊലപ്പെടുത്തി

crime
  •  3 days ago