HOME
DETAILS

കുട്ടനാടി ജലസേചന പദ്ധതി നീളുന്നു

  
backup
August 08 2017 | 21:08 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf-%e0%b4%9c%e0%b4%b2%e0%b4%b8%e0%b5%87%e0%b4%9a%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ വിവിധ ഇടങ്ങളിലായി പരന്നുകിടക്കുന്ന 250 ഏക്കര്‍ പാടത്ത് ജല സേചനം ഒരുക്കാന്‍ പദ്ധതി തയാറാക്കി പൈപ്പുകള്‍ സ്ഥാപിച്ചുവെങ്കിലും മറ്റു പ്രവൃത്തികള്‍ നിര്‍ത്തിവച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു 

തൃക്കരിപ്പൂര്‍: ഏറെ കൊട്ടിഘോഷിച്ചു തുടക്കമിട്ട കുട്ടനാടി ജലസേചന പദ്ധതി നീളുന്നു. പദ്ധതി നീളാന്‍ കാരണം കരാറുകാരന്റെ അലംഭാവമാണെന്നാണ് ആരോപണം. തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ വിവിധ ഇടങ്ങളിലായി പരന്നുകിടക്കുന്ന 250 ഏക്കര്‍ പാടത്ത് ജലസേചനം ഒരുക്കാന്‍ പദ്ധതി തയാറാക്കി പൈപ്പുകള്‍ സ്ഥാപിച്ചുവെങ്കിലും മറ്റു പ്രവൃത്തികള്‍ നിര്‍ത്തിവച്ചിട്ടു മാസങ്ങള്‍ കഴിഞ്ഞു. നബാര്‍ഡ് പദ്ധതിയില്‍ 35 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതിക്കു തുടക്കമിട്ടത്. വെള്ളത്തിന്റെ അഭാവത്തില്‍ കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചതോടെയാണു വര്‍ഷങ്ങള്‍ക്കു മുന്‍പേ ജലസേചന പദ്ധതി നടപ്പാക്കണമെന്നു കര്‍ഷകരും ജനപ്രതിനിധികളും ആവശ്യപ്പെട്ടത്. 2013ല്‍ ജില്ലാ ആസൂത്രണ ബോര്‍ഡ് പദ്ധതിക്ക് അംഗീകാരം നല്‍കിയെങ്കിലും രണ്ടുവര്‍ഷത്തോളം ചുവപ്പു നാടയില്‍ കുടുങ്ങിക്കിടന്നു.
2015 അവസാനത്തോടെ നബാര്‍ഡ് ഫണ്ട് അനുവദിച്ച് 2016 അവസാനത്തോടെ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങിയെങ്കിലും മൂന്നു ടാങ്കുകളില്‍ ഒരെണ്ണം പൂര്‍ത്തിയായിട്ടില്ല. കരാറുകാരന്‍ ടാങ്ക് സ്ഥാപിക്കുന്നതിന് ഉപകരാര്‍ നല്‍കി തടിതപ്പുകയായിരുന്നുവെന്നും ഈ വര്‍ഷം കൃഷി ആരംഭിക്കാനുള്ള കര്‍ഷകരുടെ താല്‍പര്യത്തെ അവഗണിക്കുന്ന നടപടിയാണു കരാറുകാരന്റെ ഭാഗത്തുനിന്നുമുണ്ടായതെന്നുമാണ് ആരോപണം. പതിറ്റാണ്ടുകള്‍ക്കു മുമ്പു മൂന്നു വിള നെല്‍കൃഷിയും പച്ചക്കറിയും മത്സ്യങ്ങളും കൃഷി ചെയ്ത പാടമാണ് കുട്ടനാടി പാടം. കുട്ടനാടി പാടത്തിന്റെ പഴയകാല കാര്‍ഷിക പാരമ്പര്യം തിരിച്ചുകൊണ്ടുവരാന്‍ ഒന്‍പതു വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്ത് പത്തു ലക്ഷം രൂപ ചെലവഴിച്ചു കിണറും പമ്പ് ഹൗസും നിര്‍മിച്ചിരുന്നു. കൂടാതെ മൂന്നു വര്‍ഷം മുന്‍പ് കുറുവപള്ളി തട്ടിനു താഴെ കുളം 20 ലക്ഷം രൂപ ചെലവില്‍ നവീകരിക്കുകയും ചെയ്തിരുന്നു. ഈ കുളങ്ങളും കിണറും ഉപയോഗപ്പെടുത്തിയാണു കുട്ടനാടി ജലസേചന പദ്ധതി തയാറാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 days ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 days ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 days ago