മൈനോരിറ്റി പരിശീലന കേന്ദ്രം മാറ്റുന്നതിനെതിരേ മാര്‍ച്ചും ധര്‍ണയും
ചെര്‍ക്കള: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കു തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും പി.എസ്.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കി വന്നിരുന്ന മൈനോരിറ്റി യൂത്ത് കോച്ചിങ് സെന്റര്‍ ചെര്‍ക്കളയില്‍ നിന്നു മാറ്റാന്‍ നീക്കം. ഭരണ സ്വാധീനം ഉപയോഗിച്ച് സി.പി.എം കേന്ദ്രത്തിലേക്കു മാറ്റാനാണ് നീക്കമെന്നാരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി ചെര്‍ക്കളയിലെ യൂത്ത് സെന്റര്‍ കേന്ദ്രത്തിലേക്കു മാര്‍ച്ച് നടത്തി.
ധര്‍ണ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി സി.ടി റിയാസ്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി അഹമ്മദലി, മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ബി.കെ അബ്ദുസമദ്, സി.ബി അബ്ദുല്ല ഹാജി, നാസര്‍ ചായിന്റടി, മൂസ ബി ചെര്‍ക്കള, പി.ഡി.എ റഹ്മാന്‍, പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് സാഹിന സലീം, ഹാരിസ് തായല്‍, ബി.കെ ബഷീര്‍, എം.എ മക്കാര്‍, ഒ.പി ഹനീഫ, എ അഹ്മദ് ഹാജി, ഹാജറ മുഹമ്മദ്, റഷീദ കാദര്‍, കെ സദാനന്ദന്‍, സി സലീം, ഷറഫുദ്ധീന്‍ ബേവിഞ്ച, സി.ബി ലത്തീഫ്, മുത്തലിബ് ബേര്‍ക്ക, അലി ചേരുര്‍, സലാം ബാലടുക്ക, ബി.എം.എ ഖാദര്‍ ഖാലിദ് ഷാന്‍, മുര്‍ഷിദ് മുഹമ്മദ്, ഷാനിഫ് നെല്ലിക്കട്ട സംസാരിച്ചു.
കാസര്‍കോട്: ന്യൂനപക്ഷ യൂത്ത് കോച്ചിങ് സെന്റര്‍ ചെര്‍ക്കളയില്‍ നിന്നു നീലേശരത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് മുസ്‌ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഭാരവാഹി യോഗം ആവശ്യപ്പെട്ടു. തീരുമാനത്തില്‍ നിന്നു സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്കു നേതൃത്വം നല്‍ക്കുമെന്നും യോഗം മുന്നറിപ്പു നല്‍കി. പ്രസിഡന്റ് എ.എം കടവത്ത് അധ്യക്ഷനായി. കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ടി.എം ഇഖ്ബാല്‍, പി. അബ്ദുല്‍ റഹിമാന്‍ ഹാജി പട് ല എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."