HOME
DETAILS

സി.പി.എമ്മും വിഡ്ഢിത്തത്തില്‍ കോണ്‍ഗ്രസിനു പിറകെ

  
backup
August 09, 2017 | 1:39 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d%e0%b4%a2%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%8d

 

വ്യാജ ഏറ്റുമുട്ടല്‍കേസുകളില്‍ മുന്‍ഗുജറാത്ത് ആഭ്യന്തരമന്ത്രി കൂടിയായിരുന്ന ഇന്നത്തെ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായ്ക്കു ഗുജറാത്തില്‍ കടക്കുന്നതിനുപോലും കോടതിവിലക്കുണ്ടായിരുന്നു. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ കേസുകളിലൊന്നും ആത്മാര്‍ഥമായ ഇടപെടലുകളോ പ്രായോഗികമായ നടപടികളോ എടുത്തില്ല.
സംഗീത് സോമനെപ്പോലുള്ള യു.പിയിലെ മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി ചെറുതും വലുതുമായ നേതാക്കള്‍ക്കെതിരേ വര്‍ഗീയകലാപമുണ്ടാക്കല്‍, അക്രമം, ദലിത് വിരുദ്ധവംശീയാക്രമണങ്ങള്‍, പീഡനം, സ്‌ഫോടനം നടത്തുന്നതിനു ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടല്‍ തുടങ്ങി ശക്തമായ നിയമനടപടി സ്വീകരിക്കാവുന്ന നിരവധി അവസരങ്ങളുണ്ടായിരുന്നു. എന്നിട്ടും അന്നു കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരും അതത് സംസ്ഥാനസര്‍ക്കാരുകളും കാര്യമായൊന്നും ചെയ്തില്ല. ഫലമോ, എന്തും ചെയ്യാവുന്ന തലത്തിലേക്കു ബി.ജെ.പിയുടെ പ്രാദേശികനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വളര്‍ന്നു.
ഇന്നു സര്‍വാധികാരങ്ങളും ബി.ജെ.പിക്കു ലഭിച്ചപ്പോള്‍ ഉള്ളതും ഇല്ലാത്തതുമായ കേസുകളുടെ പേരില്‍ കോണ്‍ഗ്രസിനെ വേട്ടയാടുന്നു. എം.എല്‍.എമാരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ജനാധിപത്യത്തെ വിലയ്ക്കു വാങ്ങുന്നു. പാര്‍ട്ടിയുടെ അസ്തിത്വംതന്നെ അപകടപ്പെട്ടുവെന്നു ജയറാം രമേഷിനെ പോലുള്ള മുതിര്‍ന്ന നേതാവിനുവരെ തുറന്നുപറയേണ്ടി വന്നിരിക്കുന്നു.
കേരളത്തിലേക്കു വന്നാല്‍ കാര്യങ്ങള്‍ ഏതാണ്ടിതുപോലെയാണ്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ കയറിയതില്‍പിന്നെയാണു സംഘ്പരിവാര്‍ നേതാക്കളുടെയും അനുയായികളുടേയും അഴിഞ്ഞാട്ടം മുമ്പില്ലാത്തവിധം വ്യാപകമായത്. കൃത്യമായ ഇടവേളകളില്‍ അക്രമം നടത്തി ഈ സംഘര്‍ഷത്തെ നിലനിര്‍ത്തുവാന്‍ ഇനിയും നേരംവെളുക്കാത്ത ചില സി.പി.എം പ്രവര്‍ത്തകരും മുന്നില്‍നിന്നു. ബി.ജെ.പി സി.പി.എം സംഘര്‍ഷത്തിന്റെ രാഷ്ട്രീയനേട്ടം തങ്ങള്‍ക്കു ഗുണമാകുമെന്നു കണ്ടു സി.പി.എമ്മോ സര്‍ക്കാരോ കൃത്യമായ നടപടികളോ പ്രായോഗിക നിലപാടുകളോ എടുത്തതുമില്ല.
പാര്‍ട്ടി സെക്രട്ടറി കോടിയേരി പങ്കെടുത്ത പരിപാടിയിലേക്കു ബോംബെറിഞ്ഞ കേസ് എവിടെയുമെത്തിയില്ല. വര്‍ഗീയസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്ത ശശികലയെയും ഗോപാലകൃഷണനെയും മറ്റും ഇതുവരെ അറസ്റ്റ് ചെയ്തില്ല. കോഴിക്കോട്ടെ സി.പി.എം ജില്ലാകമ്മിറ്റി ഓഫിസ് ആക്രമിച്ചവരെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. മുസ്‌ലിംസ്ത്രീകളെ ബലാത്സംഗം ചെയ്തു ഗര്‍ഭിണികളാക്കാന്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത സംഘിയെയും അറസ്റ്റ് ചെയ്യുന്നില്ല. റിയാസ് മൗലവിയെ അരുംകൊല ചെയ്ത ആര്‍.എസ്.എസുകാര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയില്ല. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിലെ കാലതാമസം കാരണം മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം ലഭിക്കാന്‍ അവസരമുണ്ടായി.
സര്‍ക്കാരെന്ന നിലയില്‍ ആര്‍.എസ്.എസ് നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ നടക്കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുന്നില്ല. അതേസമയം, പോര്‍വിളിയും വാചകകസര്‍ത്തുകളുമായി 'ഫാസിസ്റ്റ് വിരുദ്ധ' പോരാട്ടമെന്ന പേരില്‍ പ്രസ്താവനകള്‍ക്ക് കുറവൊന്നുമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  15 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  15 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  15 days ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  15 days ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  15 days ago
No Image

മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്

International
  •  15 days ago
No Image

യു.എ.ഇയിലെ ജുമുഅ സമയത്തിലെ മാറ്റം പ്രാബല്യത്തിൽ: ആദ്യ ദിവസം പതിവിലും നേരത്തെ പള്ളികളിൽ എത്തി വിശ്വാസികൾ

uae
  •  15 days ago
No Image

ഒരുമിച്ചിരുന്ന് മദ്യപിച്ചു, അളവിനെ ചൊല്ലി തർക്കം; ടാക്‌സി ഡ്രൈവറെ വെട്ടിപ്പരുക്കേൽപ്പിച്ചു; നാലുപേർ പിടിയിൽ

Kerala
  •  16 days ago
No Image

മന്നം ജയന്തി ആഘോഷ പരിപാടിക്കിടെ കൈകൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, അവഗണിച്ച് ചെന്നിത്തല

Kerala
  •  16 days ago
No Image

സൊഹ്റാന്‍ മംദാനിക്ക് പിന്നാലെ ഉമർ ഖാലിദിന് പിന്തുണയുമായി എട്ട് അമേരിക്കൻ എം.പിമാർ; ന്യായമായ വിചാരണ ഉറപ്പാക്കണമെന്ന് ആവശ്യം, ഇന്ത്യയുടെ കാര്യത്തിൽ ഇടപെടേണ്ടെന്നു ബിജെപി

International
  •  16 days ago