രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന് രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷനും എം.പിയുമായ രാഹുല്‍ ഗാന്ധി സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാറില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ആറ് വിദേശ രാജ്യങ്ങളിലേക്ക് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അദ്ദേഹം നടത്തിയ യാത്രയില്‍ നിന്ന് പ്രത്യേക സുരക്ഷാ വിഭാഗത്തെ(എസ്.പി.ജി) ഒഴിവാക്കിയത് എന്തിനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ചോദിച്ചു.
വെള്ളപ്പൊക്ക ബാധിത പ്രദേശം സന്ദര്‍ശിക്കുന്നതിനായി ഗുജറാത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനത്തിനുനേരെ ആക്രമണമുണ്ടായ കാര്യം ലോക്സഭയില്‍ കോണ്‍ഗ്രസ് ഉന്നയിച്ചപ്പോഴാണ് അദ്ദേഹം എസ്.പി.ജിയെ ഒഴിവാക്കിയുള്ള യാത്രയെക്കുറിച്ച് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടിയത്. സുരക്ഷാ പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നത്. ആറ് വിദേശ രാജ്യങ്ങളില്‍ 72 ദിവസങ്ങളിലായി നടത്തിയ യാത്രയില്‍ എന്തുകൊണ്ട് സുരക്ഷ ഒഴിവാക്കി. അദ്ദേഹം എന്തിനാണ് ഇക്കാര്യങ്ങള്‍ ഒളിച്ചുവയ്ക്കുന്നതെന്നും രാജ്നാഥ് സിങ് ചോദിച്ചു. എസ്.പി.ജി ആക്ടിന്റെ ലംഘനമാണിത്.
കഴിഞ്ഞ ആഴ്ചയാണ് ഗുജറാത്തിലെ ധനേരയില്‍ വച്ച് രാഹുലിന്റെ കാറിനു നേരെ ആക്രമണമുണ്ടായത്. ജമ്മുകശ്മിരില് സുരക്ഷാ സേനക്കു നേരെ കല്ലേറ് നടത്തുന്നത് ഭീകരരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഗുജറാത്തില്‍ രാഹുലിനുനേരെ കല്ലേറ് നടത്തിയത് ഭീകരരാണോയെന്ന കോണ്‍ഗ്രസ് അംഗം മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചോദിച്ചു. ഇതിന് മറുപടിയായാണ് രാഹുല്‍ ഗാന്ധി എസ്.പി.ജി പ്രോട്ടോക്കോള്‍ അനുസരിക്കുന്നില്ലെന്ന് രാജ്നാഥ് സിങ് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."