ഷെപ്പകോയിന്സിന് ബാഴ്സയുടെ ആദരം
മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയിലേക്ക് പോയെങ്കിലും അതൊന്നും തങ്ങളെ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബാഴ്സലോണ. വിമാനാപകടത്തില്‍ ഭൂരിഭാഗം കളിക്കാരെയും നഷ്ടപ്പെട്ട ഷെപ്പകോയിന്സുമായുള്ള സൗഹൃദ മത്സരത്തില്‍ ആ ടീമിന് ആദരമര്‍പ്പിച്ചാണ് ബാഴ്സ തങ്ങളുടെ മഹത്വം വര്‍ധിപ്പിച്ചത്.
മത്സരത്തില്‍ ബാഴ്സ 5-0ന് ജയിച്ചെങ്കിലും ഇതില്‍ നിന്ന് ലഭിക്കുന്ന പണം ഷെപ്പകോയിന്സിന് നല്‍കുമെന്ന് ബാഴ്സ വ്യക്തമാക്കി. ഇത് തകര്‍ന്നു പോയ ക്ലബിനെ വളര്‍ത്തികൊണ്ടുവരാന്‍ സഹായകരമാകും. 65,000ത്തിലധികം ആരാധകരാണ് മത്സരം കാണാനെത്തിയത്. സൂപ്പര്‍ താരം മെസ്സിക്കൊപ്പം ഫോട്ടോയെടുത്തും ജഴ്സികള്‍ കൈമാറിയുമാണ് ഷെപ്പകോയിന്സ് താരങ്ങള്‍ മത്സരം ആവേശഭരിതമാക്കിയത്. മത്സരത്തില്‍ അലന് റുഷ്ച്ചലാണ് ഷെപ്പകോയിന്സിനെ നയിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട മൂന്നു പേരില്‍ ഒരാളാണ് റുഷ്ച്ചല്. മറ്റു രണ്ടു പേരും ടീമില്‍ കളിച്ചിരുന്നു. ജെറാര്‍ഡ് ഡെല്യൂഫ്,, ഇവാന് റാക്കിട്ടിച്ച്, സെര്‍ജിയോ ബുസ്കെറ്റ്സ്, ലയണല്‍ മെസ്സി, ലൂയി സുവാരസ്, ഡെനിസ് സുവാരസ് എന്നിവര്‍ ബാഴ്സയ്ക്കായി സ്കോര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."