വനിതാ മതിലില്‍ ജില്ലയില്‍ രണ്ടര ലക്ഷം കുടുംബശ്രീ അംഗങ്ങള്‍
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതില് വിജയിപ്പിക്കാന്‍ കുടുംബശ്രീ അംഗങ്ങളും രംഗത്ത്. ദേശീയപാതയില്‍ ജില്ലയുടെ വടക്കന്‍ അതിര്‍ത്തിയായ അഴിയൂര്‍ മുതല്‍ തെക്കെ അതിര്‍ത്തിയായ ഇടിമൂഴിക്കല്‍ വരെയുള്ള 74 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകര്‍ അണിനിരക്കും. വനിതാമതിലിന്റെ പ്രചാരണാര്‍ഥം 26നു ജില്ലാതലത്തില്‍ വിളംബര ജാഥ നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വിളംബര ജാഥകള്‍ സംഘടിപ്പിക്കും. വനിതകളുടെ ഫ്ളാഷ് മോബ്, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. അയല്‍ക്കൂട്ടതലത്തില്‍ ചെറുജാഥകള്‍ സംഘടിപ്പിച്ചും പ്രചാരണ പ്രവര്‍ത്തനം താഴെത്തട്ടില്‍ വരെ വ്യാപിപ്പിക്കും. വനിതാമതില്‍ വിജയിപ്പിക്കുന്നതിനായി പ്രത്യേക സി.ഡി.എസ് യോഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് വരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ലിംഗപഠന പ്രക്രിയക്ക് ഗതിവേഗം പകരുന്ന തരത്തിലാവും വനിതാ മതിലിന്റെ ജില്ലയിലെ സംഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."