HOME
DETAILS
MAL
മറാത്ത സമുദായക്കാരുടെ പ്രക്ഷോഭം മുംബൈ നഗരത്തെ നിശ്ചലമാക്കി
backup
August 09 2017 | 22:08 PM
മുംബൈ: സംവരണം ആവശ്യപ്പെട്ട് മറാത്ത സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭം മുംബൈ നഗരത്തെ മണിക്കൂറുകളോളം നിശ്ചലമാക്കി.
സര്‍ക്കാര്‍ ജോലിയിലും സ്‌കൂള്‍-കോളജ് പ്രവേശനത്തിലും സംവരണം ആവശ്യപ്പെട്ടാണ് എട്ടു ലക്ഷത്തിലധികം ആളുകള്‍ ഇന്നലെ തെരുവിലിറങ്ങിയത്. പ്രക്ഷോഭകരെ നിയന്ത്രിക്കാന്‍ 10,000 പൊലിസുകാരെയാണ് നിയോഗിച്ചിരുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈ നഗരത്തിലെ പല ഭാഗങ്ങളിലും റോഡ് -റെയില്‍ ഗതാഗതം സ്തംഭിച്ചു.
കഴിഞ്ഞ വര്‍ഷവും ഈ ആവശ്യം ഉന്നയിച്ച് 57 പ്രതിഷേധ മാര്‍ച്ചുകള്‍ മറാത്ത സമുദായക്കാര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലത്തെ പ്രതിഷേധം.
സ്‌കൂളുകളെയും സര്‍ക്കാര്‍ ഓഫിസുകളെയും വ്യാപാര മേഖലയെയും പ്രതിഷേധം പ്രതികൂലമായി ബാധിച്ചു.
400 സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാനായില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."