തിരുവമ്പാടി മണ്ഡലത്തില്‍ 5.10 കോടി രൂപ അനുവദിച്ചു
മുക്കം: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ വിവിധ പദ്ധതികള്‍ക്കായി എം.എല്‍.എയുടെ ആസ്ഥി വികസ ഫണ്ടില്‍ നിന്നും 5.10 കോടി രൂപ അനുവദിച്ചതായി ജോര്‍ജ് എം. തോമസ് എം.എല്‍.എ അറിയിച്ചു. മുക്കം പൊലിസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഒരു കോടി, തോട്ടത്തിന്‍കടവിന്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിന് 20 ലക്ഷം, മാമ്പറ്റ മുനിസിപ്പല്‍ സ്റ്റേഡിയം നവീകരണത്തിന് 10 ലക്ഷം, കുമാരനെല്ലൂര്‍ ജി.എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം, കക്കാട് തൂക്കുപാലം നിര്‍മാണത്തിന് ഒരു കോടി, പുതുപ്പാടി ജി.എല്‍.പി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിന് 50 ലക്ഷം, വിശ്വനാഥന്‍ കല്ലടികുന്ന് റോഡിന് 10 ലക്ഷം, തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മാണത്തിന് 25 ലക്ഷം, തിരുവമ്പാടി പി.എച്ച്.സിയില്‍ ഓഡിറ്റോറിയം നിര്‍മിക്കാന്‍ 10 ലക്ഷം, കൂടരഞ്ഞി പി.എച്ച്.സി കെട്ടിട നിര്‍മാണത്തിന് 25 ലക്ഷം, കോടഞ്ചേരി പഞ്ചായത്തിലെ കോഴിക്കോടന്‍ചാല്‍ - മുട്ടിത്തോട് റോഡ്, തെരേസപ്പടി -അക്കരപറമ്പില്‍ റോഡ് എന്നിവക്ക് 10 ലക്ഷം രൂപ വീതവും നെടുമ്പള്ളി - കല്ലാനിപ്പടി കലുങ്കും അനുബന്ധ റോഡ് നിര്‍മാണത്തിനുമായി 10 ലക്ഷം രൂപയും കൊടിയത്തൂര്‍ പഞ്ചായത്തിലെ മാടാമ്പി പനച്ചാംപൊയില്‍ റോഡ്, കുറുവാടങ്ങല്‍ പുഞ്ചപ്പാടം റോഡ് എന്നിവക്ക് 15 ലക്ഷം രൂപ വീതവും കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം ലാബ് കെട്ടിട നിര്‍മാണത്തിന് 10 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. കൂടാതെ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്പാറ, കൊടിയത്തൂര്‍ പഞ്ചായത്തിലെ ഗോതമ്പറോഡ്, മുക്കം നഗരസഭയിലെ വെണ്ണക്കോട്, പുതുപ്പാടി പഞ്ചായത്തിലെ മണല്‍വയല്‍, തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കല്‍, കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയില്‍ എന്നിവിടങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായും എം.എല്‍.എ അറിയിച്ചു. നിലവില്‍ നല്‍കിയ 18 പ്രവൃത്തികളില്‍ 5 എണ്ണത്തിന് ഭരണാനുമതിയായതായും 2 പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ നടപടിയായതായും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."