HOME
DETAILS

ഹജ്ജ് 2017: സൂര്യാതപം നേരിടാന്‍ വിപുലമായ പദ്ധതികള്‍

  
backup
August 10, 2017 | 2:09 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-2017-%e0%b4%b8%e0%b5%82%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%a4%e0%b4%aa%e0%b4%82-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8


മക്ക: ഏറ്റവും ഉയര്‍ന്ന തോതിലുള്ള ചൂടിലാണ് ഈ വര്‍ഷം ഹജ്ജ് എന്നതിനാല്‍ സൂര്യാതപം മൂലമുള്ള അപകടങ്ങള്‍ നേരിടാന്‍ വിപുലമായ പദ്ധതികള്‍ ഹജ്ജ് മന്ത്രാലയം ഒരുക്കി തുടങ്ങി.
സൂര്യാതപം നേരിടാനും ആവശ്യമായ ചികിത്സ നല്‍കാനും ആരോഗ്യ മന്ത്രാലയവും പ്രത്യേക പദ്ധതികളും സജ്ജീകരണങ്ങളും ഒരുക്കി. തീര്‍ഥാടകര്‍ക്ക് സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ മക്ക, മദീന, മിന, അറഫ, തുടങ്ങിയ സ്ഥലങ്ങളില്‍ മുന്‍ വര്‍ഷങ്ങളിലുണ്ടണ്ടായിരുന്ന സജ്ജീകരണങ്ങള്‍ക്ക് പുറമെ പുതിയ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
സൂര്യാതപമേല്‍ക്കുന്നവര്‍ക്ക് ആവശ്യമായ അടിയന്തര ചികിത്സ നല്‍കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച ജോലിക്കാര്‍, അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ സജ്ജമായ ആശുപത്രികള്‍ എന്നിവ ആരോഗ്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. സൂര്യതാപത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ബോധവല്‍ക്കരണത്തിനായി ഹജ്ജ് ക്യാംപുകളിലും മുതവ്വിഫുമാരുടെ ഓഫിസുകളും കേന്ദ്രീകരിച്ചു വിവിധ ഭാഷകളില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തും.
അതേസമയം, ഹജ്ജ് സീസണില്‍ പകര്‍ച്ചവ്യാധി ഭീഷണിയെകുറിച്ചു ഭീതിയില്ലെന്നു ഹജ്ജ്, ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ പറഞ്ഞു. യമനില്‍ കോളറ വ്യാപകമായ സാഹചര്യത്തില്‍ യമന്‍ തീര്‍ഥാടകര്‍ വഴി ഉണ്ടണ്ടായേക്കാവുന്ന കോളറഭീതി തടയാനും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പകര്‍ച്ച വ്യാധികള്‍ രാജ്യത്തെത്താതെ നോക്കുന്നതിനുമുള്ള ശക്തമായ നടപടികള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടണ്ട്.
പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് ആവശ്യമായ കുത്തിവയ്പുകള്‍ ഉറപ്പു വരുത്തിയിട്ടുണ്ടെണ്ടന്നും ഇതുവരെ എത്തിയ തീര്‍ഥാടകരുടെ ആരോഗ്യസ്ഥിതി ഭദ്രമാണെന്നും ഹജ്ജ്, ഉംറ മന്ത്രി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago
No Image

മുഖം കണ്ടാൽ പേരും മേൽവിലാസവും സ്ക്രീനിൽ; പ്രതിഷേധക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്ന ഡൽഹി പൊലിസിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം

National
  •  2 days ago
No Image

ഹിമാചലില്‍ മലയിടിഞ്ഞ് ടാക്‌സിക്ക് മുകളില്‍ പതിച്ചു; 13 പേര്‍ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

National
  •  2 days ago
No Image

കേരള ഹൗസില്‍ ബുക്ക് ചെയ്ത മുറി നല്‍കിയില്ല; കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാറും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം

National
  •  2 days ago
No Image

വടക്കന്‍ ജില്ലകളില്‍ നാളെ ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 days ago
No Image

ഡൽഹി പൊലീസിന്റെ 'ലൈവ് ഷൂട്ടിങ്' വിവാദത്തിൽ: സമരക്കാരെ 'അടിമുടി പകർത്തൽ', വേണ്ടപ്പെട്ടവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണി- ഇത് അനുവദനീയമോ? InDepth Story  

National
  •  2 days ago