കമ്മിഷണര്മാരില്ല കുന്നൂര്, ഗൂഡല്ലൂര്‍, നെല്ലിയാളം നഗരസഭകളില്‍ ജനത്തിന് ദുരിതം
ഊട്ടി: നഗരസഭകളില്‍ കമ്മിഷണര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസിലെത്തുന്നവര്ത്ത് ദുരിതമാകുന്നു. കുന്നൂര്,ഗൂഡല്ലൂര്‍, നെല്ലിയാളം നഗരസഭകളിലാണ് കമ്മിഷണര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നത്. ഈ ഓഫിസുകളിലെ പുതിയ നിയമനം നടക്കാത്തത് കാരണം നഗരസഭകളുടെ പ്രവര്‍ത്തനം മന്ദഗതിയിലായിരിക്കുകയാണ്.
ഗൂഡല്ലൂര്‍, നെല്ലിയാളം നഗരസഭാ കമ്മിഷണര്‍മാര്‍ സ്ഥാനകയറ്റം ലഭിച്ചതോടെയാണ് തസ്തികയില്‍ ആളില്ലാതായത്. ഗൂഡല്ലൂര്‍ നഗരസഭയില്‍ കമ്മിഷണറായിരുന്ന പാര്‍വതി അഴിമതി കേസില്‍ കുടുങ്ങി സസ്പെന്‍ഷനിലായതാണ് ഗൂഡല്ലൂര്‍ നഗരസഭയില്‍ തസ്തിക ഒഴിയാന്‍ കാരണം. നിലവില്‍ ജില്ലയിലെ നാലു നഗരസഭകളില്‍ ഊട്ടി നഗരസഭയില്‍ മാത്രമാണ് കമ്മിഷണറുള്ളത്. ഊട്ടി നഗരസഭാ കമ്മിഷണര്‍ക്കാണ് മറ്റു മൂന്നു നഗരസഭകളുടേയും ചുമതല. ഇതോടെ വിവിധ ആവശ്യങ്ങള്‍ക്കായി നഗരസഭകളില്‍ എത്തുന്ന പൊതുജനങ്ങള്‍ കാര്യം സാധിക്കാതെ മടങ്ങുകയാണ്.
തസ്തിക നികത്തി നഗരസഭകളുടെ പ്രവര്‍ത്തനം സുഗമമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."