ക്രിസ്മസ്-പുതുവത്സരം: പരിശോധന കര്‍ശനമാക്കി എക്സൈസ്
സുല്‍ത്താന്‍ ബത്തേരി: വാഹനപരിശോധന കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്. ക്രിസ്മസ്-പുതുവര്‍ഷ പിറവി എന്നിവ പ്രമാണിച്ചാണ് ചെക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ആഘോഷ ദിനങ്ങള്‍ പ്രമാണിച്ച് ലഹര വസ്തുക്കള്‍ കൂടുതലായി അയല്‍ സംസ്ഥാനങ്ങളില്‍നിന്നു സംസ്ഥാനത്തേക്ക് എത്തുമെന്ന നിഗമനത്തെ തുടര്‍ന്നാണ് കര്‍ശന പരിശോധന.
ഇരു ചക്രവാഹനങ്ങളടക്കമുള്ള യാത്രാ വാഹനങ്ങളും ചരക്കുവാഹനങ്ങളും കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. മദ്യവും മയക്കുമരുന്നുകളുമടക്കുള്ളവ സംസ്ഥാനത്തേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. പുതുവര്‍ഷം വരെ പരിശോധന തുടരാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.
പരിശോധനകള്‍ കര്‍ശനമാക്കിയതോടെ കേസുകളുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായതായി മുത്തങ്ങ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശരത്ബാബു പറഞ്ഞു. രാപകല്‍ വ്യത്യാസമില്ലാതെ നടത്തുന്ന പരിശോധനക്കായി കുടുതല്‍ ജീവനക്കാരെ തന്നെ ചെക്ക്‌പോസ്റ്റില്‍ നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."