ഗുജറാത്തിലെ തിരിച്ചടി മോദിയുടെ മുഖത്തേറ്റ പ്രഹരം: കെ.സി വേണുഗോപാല്‍
കോഴിക്കോട്: ഗുജറാത്ത് രാജ്യസഭാ തെരെഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. ക്വിറ്റ് ഇന്ത്യാ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ഡി.സി.സി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ സ്മൃതി മാനവീയം സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തില്‍ നടത്തിയത് ജനാധിപത്യത്തോടുള്ള കടുത്ത ലംഘനമായിപ്പോയി എന്ന കുറ്റസമ്മതം നടത്താനുള്ള മര്യാദയെങ്കിലും മോദി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. എം.ഐ ഷാനവാസ് എം.പി, എം.കെ രാഘവന് എം.പി, കെ.പി അനില്‍കുമാര്‍, പി.എം നിയാസ്, കെ.സി അബു, പി. ശങ്കരന്, എന്‍. സുബ്രഹ്മണ്യന്, അഡ്വ. പ്രവീണ്‍കുമാര്‍, അഡ്വ. ബീരാന്‍കുട്ടി, ഐ. മൂസ, കെ.പി ബാബു സംസാരിച്ചു. കെ.സി വേണുഗോപാല്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അദ്ദേഹത്തിനുകൂടെ പ്രവര്‍ത്തിച്ചവരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."