ഡ്രോണ്‍ പരിഭ്രാന്തി; ബ്രിട്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളം വീണ്ടും തുറന്നു
ലണ്ടന്‍: ഡ്രോണ്‍ പരിഭ്രാന്തിയെ തുടര്‍ന്ന് അടച്ചിട്ട ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഗാറ്റ്‌വിക്ക് വീണ്ടും തുറന്നു. കഴിഞ്ഞ ദിവസമാണ് റണ്‍വേയില്‍ രണ്ട് ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്നുണ്ടായ ആശങ്കയെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടുകയും സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തത്. ഇതേതുടര്‍ന്ന് ആയിരക്കണക്കിനു യാത്രക്കാരാണു പെരുവഴിയിലായത്.
ബുധനാഴ്ചയാണ് രണ്ട് ഡ്രോണുകള്‍ വിമാനത്താവളത്തിലൂടെ പറക്കുന്നതു അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസത്തെ 837 സര്‍വിസുകള്‍ റദ്ദാക്കുകയോ നീട്ടുകയോ ചെയ്തു. അര്‍ധരാത്രി മുതലാണ് സര്‍വിസുകള്‍ നിര്‍ത്തിവച്ചത്. ഒരു മണിക്കൂറിനുള്ളില്‍ ഡ്രോണുകള്‍ പിടിച്ചെടുത്തെങ്കിലും ഇതിന്റെ ഉറവിടങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല. പിന്നില്‍ പരിസ്ഥിതി പ്രവര്‍ത്തകരാണെന്നാണ് പൊലിസ് സംശയിക്കുന്നത്. ഡ്രോണുകള്‍ പിടിച്ചെടുത്തെങ്കിലും പരിഭ്രാന്തി നിലനിന്നതിനാല്‍ ഇന്നലെ പുലര്‍ച്ചയ്ക്കുശേഷമാണ് സര്‍വിസ് പുനരാരംഭിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷ ഉറപ്പാക്കിയതിനു പിറകെ വിമാനത്താവളം വീണ്ടും തുറക്കുകയായിരുന്നു. സംഭവത്തിനു പിന്നില്‍ തീവ്രവാദമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ചത്തെ യാത്രക്കാരുള്‍പ്പെടെ ഇന്നലെ വിമാനത്താവളം വഴി 1,30,000ത്തോളം യാത്രക്കാരാണു വിവിധ സ്ഥലങ്ങളിലേക്കു യാത്രതിരിച്ചത്. വ്യാഴാഴ്ചത്തെ 837 വിമാനങ്ങളില്‍ 155 എണ്ണത്തിന്റെ സര്‍വിസ് റദ്ദാക്കിയിരുന്നു. എന്നാല്‍ അസാധാരണമായ സാഹചര്യമായതിനാല്‍ യാത്രക്കാര്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ വിമാനകമ്പനികള്‍ക്ക് ഉത്തരവാദിത്വമില്ലെന്ന് ് വ്യോമയാന മന്ത്രാലയം അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."