HOME
DETAILS
MAL
ബിഹാറില്‍ പി.എന്‍.ബി ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി
backup
December 22 2018 | 19:12 PM
പട്ന: പഞ്ചാബ് നാഷനല്‍ ബാങ്ക് ജീവനക്കാരനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ബാങ്കിന്റെ കസ്റ്റമര്‍ സര്‍വിസ് പോയിന്റ് ഇന്‍ചാര്‍ജ് പിന്റു സിങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 11 നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. തലയ്ക്കു വെടിയേറ്റ നിലയില്‍ ഇന്നലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു വ്യവസായി കൊല്ലപ്പെട്ടിരുന്നു. തുടര്‍ച്ചയായി അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. വൈശാലിയിലെ ഹാജിപൂരിലാണ് ഗുഞ്ജന്‍ ഖെംകാ എന്ന വ്യവസായി വെടിയേറ്റുമരിച്ചത്. പ്രതികളെ കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആര്.ജെ.ഡിയും കോണ്‍ഗ്രസും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."