HOME
DETAILS
MAL
നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനത്തില്‍ മൊബൈല്‍ കമ്പനികള്‍ വീഴ്ച വരുത്തിയതായി ടെലികോം
backup
August 10 2016 | 14:08 PM
ന്യൂഡല്‍ഹി: നമ്പര്‍ പോര്‍ട്ടബിലിറ്റി (എം.എന്‍.പി) സംവിധാനത്തില്‍ ചില മൊബൈല്‍ സേവനദാദാക്കള്‍ വീഴ്ച വരുത്തിയതായി ടെലികോം മന്ത്രാലയം. ഇക്കാര്യത്തില്‍ ഭാരതി എയര്‍ടെല്‍, എയര്‍സെല്‍, ബി.എസ്.എന്‍.എല്‍ എന്നീ കമ്പനികളാണ് മുന്നില്‍.
കഴിഞ്ഞ മൂന്നുവര്‍ഷത്തെ കണക്കുപ്രകാരം ടെലികോം മന്ത്രി മനോജ് സിന്‍ഹയാണ് ഇക്കാര്യം ലോക്‌സഭയില്‍ അറിയിച്ചത്. മൊത്തം 182,570 പരാതികളാണ് എം.എന്‍.പി സംവിധാനത്തിന്റെ നിയമം ലംഘിച്ചെന്ന് കാട്ടി ലഭിച്ചിട്ടുള്ളത്.
2013 മുതലുള്ള കണക്കാണിത്. ഇതില്‍ 93,552 പരാതികളും എയര്‍ടെല്ലിനെതിരായി ഉള്ളതാണ്. 30, 149 പരാതികളാണ് എയര്‍സെല്ലിനെതിരെയുള്ളത്. പിന്നീട് ബി.എസ്.എന്‍.എല്‍ (21,970), വൊഡാഫോണ്‍ (21,131), ഐഡിയ (10450), ടാറ്റ ടെലിസര്‍വീസസ് (3967), എം.ടി.എസ് (1018), ലൂപ് (144) എന്നീ കമ്പനികളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."