യു.ഡി.എഫ് നിയോജകമണ്ഡലം തല സായാഹ്ന ധര്‍ണ 19-ന്
തൊടുപുഴ : വിലക്കയറ്റത്തിനും പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കിയതിനും സി പി എമ്മിന്റേയും ബി ജെ പിയുടേയും കൊലപാതക രാഷീട്രീയത്തിനും ബി ജെ പിയുടെ മെഡിക്കല്‍ കുംഭകോണത്തിനും എതിരെ യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും 19-ന് വൈകുന്നേരം സായാഹ്നധര്‍ണ്ണ നടത്താന്‍ യു.ഡി.എഫ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു. സായാഹ്നധര്‍ണ്ണകളുടെ ജില്ലാതല ഉദ്ഘാടനം കുമളി ബസ് സ്റ്റാന്റ് മൈതാനിയില്‍ കെ പി സി സി പ്രസിഡന്റ് എം.എം ഹസന്‍ നിര്‍വഹിക്കും.
സായാഹ്നധര്‍ണ്ണയുടെ മുന്നൊരുക്കങ്ങള്‍ക്കായി 14-ന് രാവിലെ 11-ന് ദേവികുളം, ഉച്ചകഴിഞ്ഞ് 2-ന് ഉടുമ്പന്‍ചോല, പീരുമേട്, വൈകിട്ട് 5-ന് തൊടുപുഴ, 16-ന് ഉച്ചകഴിഞ്ഞ് 2-ന് ഇടുക്കി എന്നീ ക്രമത്തില്‍ യു ഡി എഫ് നിയോജകമണ്ഡലം തല നേത്യയോഗങ്ങള്‍ വിളിച്ചു കൂട്ടാനും യോഗം തീരുമാനിച്ചു. ഘടകക്ഷികളുടെ സംസ്ഥാന ജില്ലാ നേതാക്കള്‍, നിയോജകമണ്ഡലംബ്ലോക്ക് ഭാരവാഹികള്‍, മണ്ഡലം പ്രസിഡന്റുമാര്‍, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികള്‍ നിയോജകമണ്ഡലം പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, വൈസ് ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍, ജില്ലാബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ അതാത് നിയോജക മണ്ഡലം നേതൃയോഗങ്ങളില്‍ പങ്കെടുക്കും. ആഗസ്റ്റ് 17-ന് മുമ്പ് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ജനറല്‍ ബോഡി യോഗങ്ങള്‍ വിളിച്ചു കൂട്ടുവാനും തീരുമാനിച്ചു.
യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ എസ്. അശോകന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി വൈസ് പ്രസിഡന്റ് എ കെ മണി യോഗം ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് അഡ്വ.ഇബ്രാഹിംകുട്ടി കല്ലാര്‍, മുന്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ജോയി തോമസ്, കെ പി സി സി നിര്‍വ്വാഹക സമിതി അംഗം എം .കെ. പുരുഷോത്തമന്‍, മുസ്‌ലിം ലീഗ് ആക്ടിങ് ജില്ലാ പ്രസിഡന്റ് പി പി അസ്സീസ് ഹാജി, ജനറല്‍ സെക്രട്ടറി എം. എസ് .മുഹമ്മദ്, സി എം പി ജില്ലാ സെക്രട്ടറി കെ. സുരേഷ് ബാബു, ജനതദള്‍ ജില്ലാ പ്രസിഡന്റ് അനൂപ് ഫ്രാന്‍സിസ്, സെബാസ്റ്റ്യന്‍ വിളക്കുന്നേല്‍, ഷാഹുല്‍ പള്ളത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
യു ഡി എഫ് ജില്ലാ കണ്‍വീനര്‍ ടി .എം. സലീം സ്വാഗതവും, ഇടുക്കി നിയോജക മണ്ഡലം ചെയര്‍മാനും മുന്‍ കട്ടപ്പന മുനിസിപ്പല്‍ ചെയര്‍മാനുമായ ജോണി കുളംമ്പിള്ളി കൃതജ്ഞതയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."