ബഹ്‌റൈനില്‍ ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന മെഗാ മ്യൂസിക് ഷോ സെപ്റ്റംബര്‍ 12ന്
മനാമ: പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍ അണിനിരക്കുന്ന മെഗാ സംഗീതനൃത്ത പരിപാടി സെപ്റ്റംബര്‍ 12ന് ബഹ്‌റൈനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 12ന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 7.30ന് നടക്കുന്ന മെഗാ മ്യൂസിക് ഷോയിലാണ് ഇന്ത്യയിലെ പ്രമുഖ ഗായകരായ കുമാര്‍ സാനു, അല്‍ക യാഗ്‌നിക്, അനുരാധ പൊതുവാള്‍ എന്നിവരടങ്ങുന്ന ഗായക സംഘം സംബന്ധിക്കുന്നത്. ഇവര്‍ക്കൊപ്പം 30 അംഗഅനുബന്ധ സംഘവും പരിപാടിയില്‍ സംബന്ധിക്കും. ദോഹ അല്‍ മുഫ്ത കാര്‍ റെന്റലും ചോയ്‌സ് അഡ്വവര്‍ടൈസിങുമായി ചേര്‍ന്ന് റാമി പ്രൊഡക്ഷന്‍സാണ് പരിപാടി സംഘടിപ്പിക്കുന്നത്.
80കള്‍ക്കു ശേഷമുള്ള ഹിന്ദി ചലച്ചിത്ര ഗാനരംഗത്തെ ഏറ്റവും മികച്ച ഗായകരെന്ന് അറിയപ്പെടുന്ന കുമാര്‍ സാനു, അല്‍ക യാഗ്‌നിക്, അനുരാധ പൊതുവാള്‍ എന്നിവരുടെ ഒരുമിച്ചുള്ള പരിപാടി ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത സംഗീതനൃത്ത വിരുന്നാകുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇവരെ കൂടാതെ പ്രമുഖ പിന്നണി ഗായകരായ രചന ചോപ്ര, ദീപിക ബെയ്‌റി, നര്‍ത്തകനായ നീരവ് ബെവ്‌ലെച തുടങ്ങിയവരും അണിനിരക്കും. പരിപാടി വീക്ഷിക്കാനെത്തുന്നവര്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തും.
ടിക്കറ്റ് നിരക്കുകള്‍ ഇപ്രകാരമാണ്: റെഡ് കാര്‍പെറ്റ് (രണ്ടുപേര്‍)75 ദിനാര്‍, ഒരാള്‍50 ദിനാര്‍, വി.ഐ.പി (രണ്ടു പേര്‍)25 ദിനാര്‍, ഒരാള്‍ 15 ദിനാര്‍, ഗോള്‍ഡ്10 ദിനാര്‍, സില്‍വര്‍അഞ്ച് ദിനാര്‍.
ടിക്കറ്റുകള്‍ ലുലു ഹൈപര്‍ മാര്‍ക്കറ്റ്, ഷറഫ് ഡി.ജി, എന്‍.ഇ.സി എന്നിവിടങ്ങളില്‍ നിന്നും www.kouponer.com, www.virginmegastore.me, www.togetherbahrain.com എന്നീ വെബ്‌സൈറ്റുകള്‍ വഴിയും ലഭ്യമാണ്.
വാര്‍ത്താസമ്മേളനത്തില്‍ ഹസ്‌ന അബൗസിയര്‍, റഹീം ആതവനാട്, സിയാദ് ഉസ്മാന്‍, ജോജി, സുബൈര്‍ കാസി, മനോരഞ്ജന്‍ ദാസ്, ഗ്രെഗ് റൊഡ്രീഗസ് എന്നിവര്‍ സംബന്ധിച്ചു. പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് 33307369, 33418411,33424291 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."