വനിതാ മതില്‍ സമാനതകളില്ലാത്ത സാമൂഹ്യമുന്നേറ്റമാകും: നവോത്ഥാനമൂല്യ സംരക്ഷണ സമിതി
തിരുവനന്തപുരം: ലോകചരിത്രത്തില്‍ ഇടംനേടുന്ന സമാനതകളില്ലാത്ത സാമൂഹ്യമുന്നേറ്റമാകും വനിതാ മതിലെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. കാംപയിനിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
.
സമിതിയുടെ ആഭിമുഖ്യത്തില്‍ 22 ലക്ഷത്തിലധികം വനിതകളെ അണിനിരത്തും. മറ്റു സംഘടനകള്‍ അണിനിരത്തുന്ന വനിതകളുടെ കണക്കിന് പുറമേയാണിത്. 174 സംഘടനകളാണ് നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അണിനിരക്കുന്നത്. സമിതിയുടെ നേതൃത്വത്തിലുള്ള സംഘടനകള്‍ കൊടിയോ അടയാളങ്ങളോ ഉപയോഗിക്കില്ല. സര്‍ക്കാരില്‍നിന്ന് സാമ്പത്തിക സഹായമൊന്നും സമിതി സ്വീകരിക്കുന്നില്ല. കാസര്‍കോട്ട് വനിതാ-ശിശു വികസന മന്ത്രി കെ.കെ ശൈലജ ടീച്ചറും തിരുവനന്തപുരത്ത് വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയറില്‍ മുഖ്യമന്ത്രി പിണറായി വിജയനും യോഗങ്ങളില്‍ പങ്കെടുക്കും. ഗിന്നസ് അധികൃതരടക്കം ഇതുസംബന്ധിച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.വാര്‍ത്താസമ്മേളനത്തില്‍ സമിതി ട്രഷറര്‍ അഡ്വ. കെ. സോമപ്രസാദ്, വൈസ് ചെയര്‍മാന്‍മാരായ ബി. രാഘവന്‍, സി.കെ വിദ്യാസാഗര്‍, വനിതാ സെക്രട്ടേറിയറ്റ് കണ്‍വീനര്‍ അഡ്വ. കെ. ശാന്തകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."