HOME
DETAILS

എം.ജി സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
August 10 2016 | 18:08 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af%e0%b4%bf-4

എം.സി.എ
പ്രവേശനപരീക്ഷ

സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിന്റെ ഈ വര്‍ഷത്തെ എം.സി.എ പ്രവേശനപ്പരീക്ഷ 12ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെ കോട്ടയം പുല്ലരിക്കുന്ന് സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് കാംപസില്‍ വച്ച് നടത്തും. ഫോണ്‍ 0481-2391000, 2392928.

അപേക്ഷ ക്ഷണിച്ചു

സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസിലെ ബി.എസ്.സി സൈബര്‍ ഫോറന്‍സിക്, ബി.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് എന്നീ കോഴ്‌സുകള്‍ക്ക് സര്‍വകലാശാലയുടെ കേന്ദ്രീകൃത പ്രവേശന സംവിധാനത്തിലൂടെ 16 മുതല്‍ 18 വരെ അപേക്ഷിക്കാം.
ബി.എസ്.സി സൈബര്‍ ഫോറന്‍സികിന് പ്ലസ് ടു തലത്തില്‍ കണിക്കിന് 50 ശതമാനം മാര്‍ക്കും, ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, കംപ്യൂട്ടര്‍ സയന്‍സ്, ബയോളജി എന്നീ വിഷയങ്ങളില്‍ ഏതെങ്കിലും മൂന്നെണ്ണത്തിന് ആകെ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം. ഫോണ്‍ 0481-2391000, 2392928.

പരീക്ഷാ തിയതി

അവസാന വര്‍ഷ എം.പി.ടി (പുതിയ സ്‌കീം - 2014 അഡ്മിഷന്‍ റഗുലര്‍, 2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഓഗസ്റ്റ് 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും.

ഒന്നാം വര്‍ഷ ബി.പി.ടി (പുതിയ സ്‌കീം - 2015 അഡ്മിഷന്‍ റഗുലര്‍2008-2014 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ സെപ്തംബര്‍ രണ്ടിന് ആരംഭിക്കും. അപേക്ഷകള്‍ പിഴകൂടാതെ ഓഗസ്റ്റ് 18 വരെയും 50 രൂപ പിഴയോടെ 19 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും സ്വീകരിക്കും.
രണ്ടാം സെമസ്റ്റര്‍ എം.എച്ച്.എ (പുതിയ സ്‌കീം - 2015 അഡ്മിഷന്‍ റഗുലര്‍2011-2014 അഡ്മിഷന്‍ സപ്ലിമെന്ററി), എം.പി.എച്ച് (2015 അഡ്മിഷന്‍ റഗുലര്‍, 2015ന് മുന്‍പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകള്‍ സെപ്തംബര്‍ ഒന്നിന് ആരംഭിക്കും.
അപേക്ഷകള്‍ പിഴകൂടാതെ 22 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 25 വരെയും സ്വീകരിക്കും.

അപേക്ഷാ തിയതി

മൂന്നാം സെമസ്റ്റര്‍ എം.ടെക് സപ്ലിമെന്ററി (എല്ലാ ബ്രാഞ്ചുകളും - പുതിയ സ്‌കീം 2013, 2014 അഡ്മിഷന്‍ പഴയ സ്‌കീം 2011-2012 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകള്‍ക്ക് പിഴകൂടാതെ 30 വരെയും 50 രൂപ പിഴയോടെ 31 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ സെപ്തംബര്‍ 5 വരെയും അപേക്ഷിക്കാം. അപേക്ഷകര്‍ ഓരോ പേപ്പറിനും 150 രൂപ (പരമാവധി 600 രൂപ) സി.വി ക്യാംപ് ഫീസായി നിശ്ചിത പരീക്ഷാ ഫീസിന് പുറമെ അടയ്ക്കണം. പരീക്ഷാ തിയതി പിന്നീട്.

വൈവാ വോസി

നാലാം സെമസ്റ്റര്‍ എം.ടെക് എം.ടെക് സപ്ലിമെന്ററി (എല്ലാ ബ്രാഞ്ചുകളും - 2014 അഡ്മിഷന്‍ റഗുലര്‍ 2011-2013 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി തീസീസ് ഇവാലുവേഷനും വൈവാ വോസിയ്ക്കും പിഴകൂടാതെ 25 വരെയും 50 രൂപ പിഴയോടെ 26 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 31 വരെയും അപേക്ഷിക്കാം.

റഗുലര്‍ വിദ്യാര്‍ത്ഥികള്‍ പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനായി 100 രൂപ നിശ്ചിത പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം.

പരീക്ഷാ ഫലം

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ഫുഡ് ടെക്‌നോളജി ആന്‍ഡ്് ക്വാളിറ്റി അഷ്വറന്‍സ് (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോടെക്‌നോളജി (പി.ജി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററിബെറ്റര്‍മെന്റ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 25 വരെ അപേക്ഷിക്കാം.

2015 ആഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ ഫിലോസഫി (സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം. മൂന്നാം വര്‍ഷ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പി (പുതിയ സ്‌കീം 2012 അഡ്മിഷന്‍ റഗുലര്‍ 2008-2011 അഡ്മിഷന്‍ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 26 വരെ അപേക്ഷിക്കാം.

അഡ്മിഷന്‍ കൗണ്‍സിലിങ്

സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ നടത്തുന്ന 2016-17 അധ്യയന വര്‍ഷത്തിലേക്കുള്ള ബി.ഫാം കോഴ്‌സിലേക്ക് ആംഗ്ലോ ഇന്ത്യന്‍ - ലാറ്റിന്‍ കാത്തലിക് സംവരണ സീറ്റില്‍ ഒരു ഒഴിവുണ്ട്. എസ്.എം.ഇ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആംഗ്ലോ ഇന്ത്യന്‍ - ലാറ്റില്‍ കാത്തലിക് വിദ്യാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ഫീസുമായി കോട്ടയം ഗാന്ധിനഗറിലുള്ള എസ്.എം.ഇ ഡയറക്ടറുടെ ഓഫിസില്‍ 12ന് രാവിലെ 10 മണിക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: ംംം.ാെല.ലറൗ.ശി, ഫോണ്‍ 0481-6061012.

സീറ്റൊഴിവ്

സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസിലെ (2016-17) എം.എഡ് ഡിഗ്രി പ്രോഗ്രാമിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. മേല്‍പ്പറഞ്ഞ ഒഴിവുകളിലേക്ക് പ്രവേശനത്തിനായി ക്യാറ്റ് എം.ജി.യു പ്രോസ്‌പെക്ട്‌സ് പ്രകാരം യോഗ്യതയുള്ളവര്‍ 12ന് രാവിലെ 11 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പ്രമാണങ്ങളുമായി സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സസില്‍ ഹാജരാകണം. ഫീസ് സംബന്ധമായ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2731042.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago