എസ്.കെ.എസ്.എസ്.എഫ് കാംപസ് കാബിനറ്റ് നടത്തി
കോഴിക്കോട്: ഫെബ്രുവരിയില്‍ കണ്ണൂര്‍ പയ്യന്നൂരില്‍ നടക്കുന്ന നാഷനല്‍ കാംപസ് കാളിന്റെ മുന്നോടിയായി എസ്. കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച കാംപസ് കാബിനറ്റ് ജാര്‍ഖണ്ഡ് മൈന്‍ കമ്മിഷനര്‍ അബൂബക്കര്‍ സിദ്ധീഖ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കാംപസുകള്‍ ക്രിയാത്മക ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും വേദിയാകണമെന്നും വിദ്യാഭ്യാസം രാജ്യപുരോഗതിക്കും സമൂഹ നന്മക്കും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് വ്യക്തമായ ലക്ഷ്യവും ലക്ഷ്യബോധവും ഉണ്ടാവണം. വിശാല വീക്ഷണങ്ങളും കാഴ്ചപ്പാടുകളുമുള്ളവര്‍ക്കേ ഉന്നതങ്ങള്‍ കീഴടക്കാന്‍ സാധിക്കുവെന്നും നീതിബോധമാണ് ഫലപ്രാപ്തിയുടെ അടയാളമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഡോ.കെ.ടി ജാബിര്‍ ഹുദവി അധ്യക്ഷനായി. ജനുവരിയില്‍ മേഖലാ കാംപസ് മീറ്റുകളും ക്ലസ്റ്റര്‍ തലങ്ങളില്‍ സിമ്പിയോസിസ് ടീന്‍ ഹബ്ബുകളും നടക്കും.
കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അനുഗ്രഹ പ്രഭാഷണം നടത്തി. ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. ഒ.പി അഷ്‌റഫ്, മുഹമ്മദ് റഈസ്, ജൗഹര്‍ കാവനൂര്‍, ഇസ്ഹാഖ്, സിറാജ് അഹ്മദ്, സി.കെ അനീസ്, മുഹമ്മദ് ഫാരിസ് തൃശൂര്‍, മുഹമ്മദ് അസ്‌ലം, റാശിദ് മേലാടന്‍, റിയാസ് വെളിമുക്ക്, ആശിഖ് മാടക്കര, ജാസിര്‍ പാടിഞ്ഞാറ്റുമുറി,ബാസിത് അഞ്ചരക്കണ്ടി, സഹരി വാഴക്കാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."