HOME
DETAILS
MAL
എസ്.പി വനിതാ നേതാവ് ബി.ജെ.പിയില്‍
backup
August 12 2017 | 19:08 PM
ലഖ്നൗ: സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ എം.എല്‍.എയുമായ സരോജിനി അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ലഖ്നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് വച്ച് ഉപമുഖ്യമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യ അവര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്കി. കഴിഞ്ഞ നാലിന് സരോജിനി അഗര്‍വാള്‍ എം.എല്‍.എ സ്ഥാനം രാജിവച്ചിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും മുതിര്‍ന്ന നേതാവ് മുലായം സിങിനെ അവഗണിക്കുന്നതുമായ സ്ഥിതിയായതുകൊണ്ടാണ് താന്‍ രാജിവയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."