HOME
DETAILS
MAL
മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടു ഒടുവില്‍ സുകുമാരന്‍ ഭൂമിയായി
backup
December 25 2018 | 05:12 AM
കണ്ണൂര്‍: മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിലൂടെ സുകുമാരനു മൂന്നു സെന്റ് ഭൂമി സ്വന്തമായി. ഇതോടെ ഏഴുവര്‍ഷമായി വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുകയായിരുന്ന പള്ളിക്കുന്ന് രാമതെരു സ്വദേശി സുകുമാരന്റെ ജീവിതാഭിലാഷമാണ് സഫലമായത്. തന്റെ വീട് പണിക്കിടയില്‍ മുകളില്‍ നിന്ന് വീണ് നട്ടെല്ല് പൊട്ടിയതോടെയാണ് സുകുമാരന്റെ ജീവിതം ദുരിതപൂര്‍ണമായത്. പിന്നീട് ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കും വീടെടുക്കുന്നതിനായി എടുത്ത വായ്പ തിരിച്ചടക്കുന്നതിനുമെല്ലാമായിവീട് വില്‍ക്കേണ്ടി വന്നു.
ഇന്നലെ നടന്ന ജില്ലാതല പട്ടയമേളയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന് മൂന്നു സെന്റ് ഭൂമിയുടെ പട്ടയം സുകുമാരന്‍ കൈമാറി. സുകുമാരന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ട് മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."