പ്രളയാനന്തര പ്രകൃതിയുടെ നഷ്ടം ആരും കണക്കാക്കുന്നില്ല: മന്ത്രി ശശീന്ദ്രന്‍
കോഴിക്കോട്: പ്രളയാനന്തര കേരളത്തില്‍ സമ്പദ്ഘടനയുടെ നഷ്ടം മാത്രമാണ് എല്ലാവരും കണക്കാക്കുന്നത്, പ്രകൃതിയുടെ നഷ്ടം ആരും കണക്കാക്കുന്നില്ലെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രന്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സസ്‌റ്റൈനബിള്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഗവര്‍ണന്‍സ്(ഐ.എസ്.ഡി.ജി)ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 'കേരള റീ ബില്‍ഡിങ് സിവില്‍ സൊസൈറ്റി കണ്‍സല്‍ട്ടേഷന്‍' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏകദേശം നാല്‍പ്പതിനായിരം കോടി രൂപയുടെ നഷ്ടടങ്ങളാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ പ്രകൃതിക്കും അതുപോലെയുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചത്. അതിന്റെ കണക്കെടുക്കാന്‍ ഒരു ഏജന്‍സി പോലും തയാറായി മുന്നോട്ടു വന്നിട്ടില്ലന്നും ശശീന്ദ്രന്‍ പറഞ്ഞു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം മനുഷ്യന്‍ പ്രകൃതിയോട് കാണിക്കുന്ന ക്രൂരത തന്നെയാണ്. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോഴാണ് പ്രകൃതി ഏറ്റവും കൂടുതല്‍ കലഹിക്കുന്നത്.
പ്രകൃതിയെ ദുരുപയോഗം ചെയ്യാത്ത രീതിയില്‍ എങ്ങനെ പ്രായോഗികമായി ദൈനംദിന ആവശ്യങ്ങള്‍ നടപ്പാക്കാം എന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ജോണ്‍ സാമുവല്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."