വേദനകള്‍ മറന്ന് ചിരിയും കളിയുമായി അവര്‍ ഒത്തുകൂടി
കിഴിശ്ശേരി: കാലങ്ങളായി രോഗത്തിന്റെ പിടിയിലമര്‍ന്ന് വീട്ടിനകത്തെ ഏകാന്തതയില്‍ കഴിഞ്ഞിരുന്നവര്‍ വേദനകള്‍ മറന്ന് ഒത്തുകൂടി. മരുന്നിന്റെയും ചികിത്സയുടേയും ലോകത്തുനിന്ന് കളിയുടേയും ചിരിയുടേയും നിമിഷങ്ങള്‍ സമ്മാനിച്ച അപൂര്‍വ സംഗമം.
കിഴിശ്ശേരി പാലിയേറ്റീവ് കെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമത്തിലാണ് വിവിധ രോഗങ്ങളുടെ പിടിയിലകപ്പെട്ട് പുറത്തിറങ്ങാന്‍ പോലും പറ്റാതെ പ്രയാസം അനുഭവിക്കുന്ന നൂറ്റി ഇരുപതോളം രോഗികള്‍ പങ്കെടുത്തത്. രാവിലെ ഒന്‍പതിന് തുടങ്ങിയ പരിപാടിയില്‍ ദഫ് മുട്ട്, കോല്‍ക്കളി, മെഹ്ഫില്‍ തുടങ്ങിയ കലാപരിപാടികള്‍ക്ക് പുറമെ രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും അനുഭവം പങ്ക് വെക്കലും രോഗികളുടെ വ്യത്യസ്ത കലാപരിപാടികളും കുടുംബ സംഗമത്തെ വേറിട്ടതാക്കി.
കിഴിശ്ശേരി അമാന ഗ്രൗണ്ടില്‍ സംഗമം കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബാലത്തില്‍ ബാപ്പു ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് പ്രസിഡന്റ് എം.സി സൈനുല്‍ ആബിദീന്‍ അധ്യക്ഷനായി. അബൂബക്കര്‍ സിദ്ദീഖ് ഐ.എ.എസ് മുഖ്യാതിഥിയായി. ഷബ്‌ന പൊന്നാട് മോട്ടിവേഷന്‍ ക്ലാസെടുത്തു.
പാലിയേറ്റീവ് കണ്‍വീനര്‍ പി.കെ ഗഫൂര്‍, സെക്രട്ടറി കെ.സി മജീദ്, ട്രഷറര്‍ സക്കീര്‍, ഡോ.അബ്ദുറഹ്മാന്‍, പി.ടി രാംദാസ്, വേലുക്കുട്ടി മാസ്റ്റര്‍, എം.കെ അലി, അഷ്‌റഫ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."