HOME
DETAILS

ഗുണമേന്മയും സ്ഥിരതയും ഉറപ്പാക്കാന്‍ പുതിയ വൈദ്യുതി നയം

  
backup
December 28 2018 | 19:12 PM

%e0%b4%97%e0%b5%81%e0%b4%a3%e0%b4%ae%e0%b5%87%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%a4%e0%b4%af%e0%b5%81%e0%b4%82-%e0%b4%89%e0%b4%b1

 

ഫസല്‍ മറ്റത്തൂര്‍#


മലപ്പുറം: ഗുണമേന്മയും സ്ഥിരതയും ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം ഒരുങ്ങുന്നു. അടിസ്ഥാന സൗകര്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത മേഖലയിലും വികസനത്തിനാവശ്യമായ ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടാണ് 2019 ലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ വൈദ്യുതി നയം രൂപീകരിക്കുന്നത്.
പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടി ഇതിന്റെ കരട് നയം കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പു പ്രസിദ്ധീകരിച്ചു. വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കാന്‍ ദേശീയതലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ പരാമര്‍ശിക്കുന്ന കരടു നയത്തില്‍ കേരളത്തിലെ വൈദ്യുതി വിതരണം ഏറെ പ്രതിസന്ധി നേരിടുന്നതായും പറയുന്നു. 2880 മെഗാവാട്ട് വൈദ്യുതി സ്ഥാപിത ശേഷിയാണ് കേരളത്തിലുള്ളത്.
കേന്ദ്ര വൈദ്യുതി നിലയങ്ങളില്‍നിന്ന് 1607 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന കേരളം നിലവില്‍ അന്തര്‍ സംസ്ഥാന വൈദ്യുതി ഉല്‍പാദന പദ്ധതികളെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ദേശീയ നയത്തില്‍ വന്നിട്ടുള്ള മാറ്റം തുടര്‍ന്നും ഇത്തരം വിഹിതം ലഭിക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കിയിട്ടുണ്ട്.
മൂന്നുപതിറ്റാണ്ടിനുള്ളില്‍ അപൂര്‍വ്വം ചില ഘട്ടങ്ങളിലല്ലാതെ കേരളത്തിലെ വൈദ്യുതി ഉല്‍പാദനത്തില്‍ വര്‍ധനവുണ്ടായില്ലെന്നും കരട് നയത്തിലുണ്ട്. 19 ാം വൈദ്യുതി പവര്‍ സര്‍വ്വേ പ്രകാരം സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത നടപ്പുവര്‍ഷത്തില്‍ 27,184 ദശലക്ഷം യൂനിറ്റും 2021-22 ല്‍ 31,371 ദശലക്ഷം യൂനിറ്റും 2026-27 ല്‍ 39,357 ദശലക്ഷം യൂനിറ്റും ആണ്. വൈദ്യുതി പ്രസരണ വിതരണനഷ്ടം ഇതുവരെ പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് രാജ്യത്തെ മറ്റു പ്രധാന സംസ്ഥാനങ്ങളേക്കാള്‍ കുറവാണെങ്കിലും വ്യാവസായിക മേഖലയെ ശക്തിപ്പെടുത്താന്‍ ഇനിയും ചാര്‍ജ് കുറക്കണം.
ബോര്‍ഡ് നല്‍കുന്ന വൈദ്യുതിയുടെ ഗുണനിലവാരത്തില്‍ വിശ്വാസ്യതയില്ലാത്തതിനാലാണ് ജനങ്ങള്‍ ഇന്‍വര്‍ട്ടര്‍, സ്റ്റബ്‌ലൈസര്‍, ഡീസല്‍ ജനറേറ്റര്‍ തുടങ്ങിയ അനുബന്ധ ഉപകരണങ്ങള്‍ക്ക് വന്‍തോതില്‍ പണം ചെലവഴിക്കുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണം നടന്ന സംസ്ഥാനത്ത് ഇനി വേണ്ടത് ഗുണമേന്മയും സ്ഥിരതയുള്ളതുമായ വൈദ്യുതി നല്‍കുക എന്നതാണ്. ഇതാണ് കരട് നയത്തിലെ പ്രധാന ലക്ഷ്യം.


കേരളത്തിന്റെ അധിക വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് ആഭ്യന്തര വൈദ്യുതി ഉല്‍പാദനം കൂട്ടണമെങ്കിലും ജലവൈദ്യുതിയെ പ്രധാനമായി ആശ്രയിക്കുന്ന കേരളത്തിന് ഇതിനു സാധ്യമല്ല. പുനരുപയോഗ സ്രോതസായിട്ടും ജലവൈദ്യുതിയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. വിദേശ, അന്യസംസ്ഥാന ഇറക്കുമതി, അന്യസംസ്ഥാനങ്ങളില്‍ ഉല്‍പാദന നിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി എത്തിക്കല്‍ തുടങ്ങിയവയാണ് ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രധാന പരിഗണനാനിര്‍ദ്ദേശങ്ങള്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  13 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  13 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  13 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  13 days ago
No Image

ഒരു കോടിയും 267 പവനും ഒളിപ്പിച്ചത് കട്ടിലിനടിയിലെ അറയില്‍; സി.സി.ടിവി ക്യാമറ തിരിച്ചുവച്ചത് മുറിയിലേക്ക്, വിരലടയാളം കുടുക്കി

Kerala
  •  13 days ago
No Image

എന്ന് മരിക്കുമെന്ന് ഇനി എഐ പറയും; മനുഷ്യന്റെ 'ആയുസ് അളക്കാനും' എഐ

Kerala
  •  13 days ago
No Image

'മോദിക്കെതിരെ മിണ്ടരുത്, പൊലിസിനെതിരേയും പാടില്ല' മുദ്രാവാക്യങ്ങള്‍ക്ക് വിലക്കുമായി ജാമിഅ മില്ലിയ

National
  •  13 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാവ് പി.ആര്‍ അരവിന്ദാക്ഷന് ജാമ്യം

Kerala
  •  13 days ago
No Image

ഈദുൽ ഇത്തിഹാദ്; പൗരന്മാർക്കും പ്രവാസികൾക്കും സ്വന്തം കൈപ്പടയിൽ സന്ദേശമയച്ച് യുഎഇ പ്രസിഡൻ്റ്

uae
  •  13 days ago
No Image

കനത്ത മൂടല്‍ മഞ്ഞും മഴയും; ഇടുക്കി-പുല്ലുമേട് കാനനപാതയില്‍ ശബരിമല യാത്രയ്ക്ക് നിയന്ത്രണം

Kerala
  •  13 days ago