HOME
DETAILS
MAL
വനിതാ മതില് പണം കൊള്ളയടിക്കാനുള്ള മറ : പി.സി ജോര്‍ജ്
backup
December 28 2018 | 19:12 PM
കോട്ടയം: പണം കൊള്ളയടിക്കാനുള്ള മറയാണ് വനിതാ മതിലെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. എന്തിനാണ് മതില് കെട്ടുന്നതെന്ന് മുഖ്യമന്ത്രി പറയണമെന്നും പി.സി. ജോര്‍ജ് കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളയും എന്‍.എസ്.എസി.നെയും ഒഴിവാക്കി സാംസ്ക്കാരിക മുന്നേറ്റമുണ്ടാക്കാനാവില്ല. വില കുറഞ്ഞ ജാതി രാഷ്ട്രീയം കളിച്ച് അധികാരം നിലനിര്‍ത്താനാണ് പിണറായിയുടെ ശ്രമം. ദൈവ വിശ്വാസികളോട് പിണറായിക്ക് എന്താണിത്ര വിരോധമെന്നും പി.സി.ചോദിച്ചു. ശബരിമലയിലേക്ക് പോയ സ്ത്രീകളെ വിളിച്ചാണ് പിണറായി മതിലുണ്ടാക്കേണ്ടത്. ഇത് അപഹാസ്യമായിപ്പോയി. ജാതികളിക്കേണ്ട സമയം ഇല്ലെന്നും മതില് വലിയ പരാജയമാണെന്ന് ബോധ്യപ്പെടുമെന്നും പി.സി.പറഞ്ഞു. എല്‍.എഡി.എഫില്‍ ഇപ്പോള്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകള്‍ ഇല്ല. പിണറായിസമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."