സമരപ്രഖ്യാപന വാഹനപ്രചാരണ ജാഥ 17ന്
കല്‍പ്പറ്റ: ഐ.എന്‍.ടി.യു.സി ജീവിക്കാനൊരു തൊഴില്‍, തുല്യ ജോലിക്ക് തുല്യവേതനം എന്ന മുദ്രാവാക്യത്തില്‍ ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ നയിക്കുന്ന സമരപ്രഖ്യാപന ജാഥ ഈ മാസം 17ന് ജില്ലയിലെത്തും.
ഓഗസ്റ്റ് 14ന് കാസര്‍കോട് നിന്ന് ആരംഭിച്ച് 30ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും. മിനിമം വേതനം 600 രൂപയാക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം 200ദിനം തൊഴില്‍ നല്‍കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 600രൂപ വേതനവും നിയമപരമായ മറ്റ് ആനുകൂല്യങ്ങളും അനുവദിക്കുക, ലോഡിങ്, മോട്ടോര്‍, നിര്‍മാണ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും ഇ.എസ്.ഐ, പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റിവിറ്റി, ബോണസ് നിയമങ്ങള്‍ ബാധകമാക്കുക, എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും പ്രതിമാസ പെന്‍ഷന്‍ കുറഞ്ഞത് 5000 രൂപയാക്കുക, കോണ്‍ട്രാക്ട് ലേബര്‍ നിയമം പൂര്‍ണമായി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ജാഥ സംഘടിപ്പിക്കുന്നത്.
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ തൊഴില്‍വകുപ്പിന് നിര്‍ദേശം നല്‍കണം, ജില്ലയില്‍ ക്വാറി മേഖലാ സ്തംഭനവും അതുമൂലമുണ്ടായ നിര്‍മാണ സ്തംഭനങ്ങളും അവസാനിപ്പിക്കണമെന്നും തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അടിയന്തര നടപടിയുണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ വൈകിട്ട് അഞ്ചിന് മാനന്തവാടിയിലെത്തുന്ന സമര പ്രഖ്യാപന ജാഥ വിജയിപ്പിക്കാനും തീരുമാനിച്ചു. സ്വീകരണ സമ്മേളനത്തില്‍ ആര്യാടന്‍ മുഹമ്മദ്, കെ സുധാകരന്‍ സംബന്ധിക്കും. ആലോചനായോഗം സംസ്ഥാന ജന.സെക്രട്ടറി പി.കെ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പി ആലി അധ്യക്ഷനായി. പി.കെ കുഞ്ഞിമൊയ്തീന്‍, സി ജയപ്രസാദ്, വി.എന്‍ ലക്ഷ്മണന്‍, ഡി യേശുദാസ്, ടി.എ റെജി, പി.എന്‍ ശിവന്‍, ഗിരീഷ് കല്‍പ്പറ്റ, മോഹന്‍ദാസ് കോട്ടകൊല്ലി, കെ.എം വര്‍ഗീസ്, ഉമ്മര്‍ കുണ്ടാട്ടില്‍, ശ്രീനിവാസന്‍ തൊവരിമല, എ.പി കുര്യാക്കോസ്, പി.എം ജോസ്, എം.പി ശശികുമാര്‍, പി ശംസുദ്ദീന്‍, സാലി റാട്ടകൊല്ലി, തങ്കമ്മ യേശുദാസ്, ഷൈനി ജോയ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."