ബംഗ്ലാദേശ് ഇന്ന് വിധിയെഴുതും
നാലാമൂഴത്തില്‍ കണ്ണുനട്ട് ശൈഖ് ഹസീന
ധാക്ക: തങ്ങളുടെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാന്‍ ബംഗ്ലാദേശ് ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. പ്രധാനമന്ത്രി ശൈഖ് ഹസീന തുടര്‍ച്ചയായ മൂന്നാം തവണയും പദവിയില്‍ നാലാം തവണയും വിജയമുറപ്പിക്കാനായി പോരാടുന്ന തെരഞ്ഞെടുപ്പില്‍ വന്‍ സുരക്ഷാ മുന്നൊരുക്കങ്ങളാണ് രാജ്യവ്യാപകമായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഹസീന സര്‍ക്കാരിനെതിരേ മനുഷ്യാവകാശലംഘനമാരോപിച്ച് ജനകീയ രോഷം നിലനില്‍ക്കുന്നതിനാല്‍ അക്രമസാധ്യത കണക്കിലെടുത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുകയും ശക്തമായ സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കുകയും ചെയ്തിട്ടുണ്ട്. 2009 മുതല്‍ ശൈഖ് ഹസീനയുടെ പാര്‍ട്ടിയായ ബംഗ്ലാദേശ് അവാമി ലീഗ്(ബി.എ.എല്‍) ആണ് അയല്‍രാജ്യത്ത് ഭരണം കൈയാളുന്നത്. 2014ല്‍ പ്രതിപക്ഷ ബഹിഷ്‌ക്കരണത്തിനിടെ ഹസീന വന്‍ ഭൂരിപക്ഷത്തിന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഏകാധിപത്യം, മാധ്യമ-പ്രതിപക്ഷ വേട്ട, മനുഷ്യാവകാശലംഘനം തുടങ്ങിയ ആരോപണങ്ങള്‍ ഇത്തവണ ശൈഖ് ഹസീനയ്‌ക്കെതിരേ ഉയരുന്നുണ്ട്. എന്നാല്‍, കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ പോന്ന ആരും മത്സരരംഗത്തില്ലാത്തതിനാല്‍ 71കാരിയായ ബംഗ്ലാദേശിന്റെ ഉരുക്കുവനിത വീണ്ടും അധികാരത്തിലേറുമെന്നത് ഏറെക്കുറെ ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."