ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍വീണ പുലിയെ രക്ഷപ്പെടുത്തി കാട്ടില്‍വിട്ടു
പൊഴുതന: പൊഴുതന ആറാംമൈലിലെ ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍വീണ പുലിയെ രക്ഷപ്പെടുത്തി കാട്ടില്‍വിട്ടു. പുള്ളിപ്പുലിയെ വനപാലകരും പൊലീസും ചേര്‍ന്ന് സാഹസികമായാണ് മയക്കാതെ കരക്കെത്തിച്ചത്.
ആറാംമൈലിലെ പുത്തന്‍പുരയില്‍ ഹനീഫയുടെ വീട്ടിലെ കിണറ്റില്‍ ഇന്നലെ പുലര്‍ച്ചരയോടെപുലി വീണെന്നാണ് കരുതുന്നത്.
രാവിലെ ഏഴരയോടെയാണ് പുലി കിണറ്റില്‍ വീണത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. നൂറുകണക്കിന് നാട്ടുകാരും പ്രദേശത്ത് തടിച്ചുകൂടി. പുലിയെ മയക്കുവെടിവെച്ച് കരക്ക് കയറ്റാനായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ ഉത്തരമേഖലാ വനം കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ്മ സ്ഥലത്തെത്തി പുലിയെ മയക്കാതെ രക്ഷപ്പെടുത്താന്‍ നിര്‍ദേശം നല്‍കി.
കൂട് കിണറിനടത്തുവെച്ച ശേഷം കയറുകൊണ്ട് പുലിയെ ഉയര്‍ത്തി അതിസാഹസികമായി കൂട്ടില്‍ കയറ്റുകയായിരുന്നു. ഉച്ചക്ക് രണ്ടോടെയാണ് പുലിയെ കരക്കെത്തിച്ചത്. പുലിയെ പിടികൂടിയതോടെയാണ് നാട്ടുകാര്‍ക്കും വീട്ടുടമയ്ക്കും ശ്വാസം നേരെ വീണത്. ഇതോടെ നാട്ടുകാര്‍ കൂട്ടിലകപ്പെട്ട ശൗര്യത്തെ അടുത്തു കാണാനും ഫോട്ടോയെടുക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഇത് പൊലിസുകാര്‍ക്ക് ഇവരെ വിരട്ടേണ്ട സ്ഥിതിയിലേക്ക് വരെ കാര്യങ്ങളെത്തിച്ചു. അതിനിടെ പുലി കിണറ്റില്‍ വീണതറിഞ്ഞ് ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്താന്‍ തുടങ്ങി.
ഇതോടെ പൊലിസും വനം വകുപ്പ് ഉദ്യോഗസ്ഥരും ഏറെ പണിപ്പെടേണ്ടി വന്നു പുലിയെ കയറ്റിയ വാഹനവുമായി പ്രദേശത്ത് നിന്ന് പോവാന്‍. പിന്നീട് പുലിയെ വനത്തില്‍ തുറന്നു വിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."