ജില്ലയില്‍ പട്ടയവിതരണം കാര്യക്ഷമമാക്കും: ജില്ലാ വികസന സമിതി
തൃശൂര്‍: ജില്ലയില്‍ പട്ടികവര്‍ഗക്കാരുള്‍പ്പെടെയുള്ളവരുടെ പട്ടയ വിതരണം കാര്യക്ഷമമായി നടപ്പാക്കണമെന്ന് ജില്ലാ വികസന സമിതിയോഗംത്തില്‍ അഡ്വ.രാജന്‍ എം.എല്‍.എ നിര്‍ദേശിച്ചു. തുടര്‍ന്ന് ജനുവരി 21ന് നടത്തുന്ന ജില്ലാതല പട്ടയമേളയുടെ ഭാഗമായി ഇനിയും പട്ടയം ലഭിക്കാത്തവരുടെ രേഖകള്‍ പരിശോധിച്ച് അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ ടി.വി. അനുപമ യോഗത്തെ അറിയിച്ചു.
ജോയിന്റ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് ആവശ്യമുള്ള പട്ടയങ്ങള്‍ നിയമാനുസൃതമായി തീര്‍പ്പാക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഒല്ലൂര്‍ നിയോജകമണ്ഡലത്തില്‍ മാത്രം 390 പട്ടയങ്ങളില്‍ മഹസ്സര്‍ ഉള്ള കേസുകളില്‍ തീര്‍പ്പുകല്‍പിച്ച് പട്ടയം വിതരണം ചെയ്യാനും തീരുമാനമായി. സര്‍വേ നമ്പര്‍ നഷ്ടപ്പെട്ടിട്ടുള്ള പട്ടയങ്ങളുടെ പരിശോധന കാര്യക്ഷമമാക്കി നടത്തി തീര്‍പ്പുകല്‍പ്പിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ക്ലാസുകള്‍ ഹൈടെക്കാക്കുന്നതിന് ജില്ലയില്‍ 13 വിദ്യാലയങ്ങള്‍ക്കായി അഞ്ച് കോടി, മൂന്ന് കോടി രൂപ എന്നിങ്ങനെ വിതരണം ചെയ്തിട്ടുണ്ട്. ഈ അക്കാദമിക് വര്‍ഷത്തില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിയുന്നത്രയും പൂര്‍ത്തിയാക്കും. പണി പൂര്‍ത്തീകരിക്കേണ്ട വിദ്യാലയങ്ങളില്‍ എത്രയും വേഗം തുടര്‍ നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു.
ജില്ലയില്‍ പ്രളയാനന്തരം കന്നുകാലികള്‍, മറ്റ് മൃഗങ്ങള്‍ എന്നിവയ്ക്കുള്ള നഷ്ടപരിഹാരമായി കര്‍ഷകര്‍ക്ക് നാലുകോടി രൂപ വിതരണം ചെയ്തു. കൃഷി നാശം സംഭവിച്ചവര്‍ക്ക് ഇതേവരെ 19 കോടി രൂപയാണ് വിതരണം ചെയ്തത്. പട്ടികജാതി - വര്‍ഗ ക്ഷേമപദ്ധതികള്‍ക്കായി പ്രളയശേഷം 2.5 കോടി രൂപ നല്‍കി. ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ നടപ്പാക്കുന്നതിന്റെ ഭാഗമായി ലാന്റ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പീച്ചി കനാലില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തുന്ന സംഭവത്തില്‍ ജലപരിശോധന നടത്തിയതിലൂടെ വെള്ളത്തിന് കുഴപ്പമില്ലെന്നു കണ്ടെത്തിയതായി വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
മീനുകള്‍ രോഗവാഹകരാണോ എന്നു പരിശോധിക്കാന്‍ ഫിഷറീസ് വകുപ്പിന് നിര്‍ദേശം നല്‍കി. പീച്ചി ചുവന്നമണ്ണ് പ്രീ- മെട്രിക് ഹോസ്റ്റലുകളില്‍ വൈദ്യുതി വിഛേദിച്ചത് പൂര്‍വ സ്ഥിതിയിലാക്കും. പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റക്കുറ്റപ്പണികള്‍ ത്വരിതഗതിയിലാക്കും. ഭരണാനുമതി നല്‍കിയ റോഡുകളുടെ ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും.
തലപ്പിള്ളി സ്‌പെഷ്യല്‍ പാക്കേജില്‍ അവശേഷിക്കുന്ന പ്രവൃത്തികള്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കുക, കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ സംസ്ഥാന പാതയിലെ റോഡ് നിര്‍മാണം ആരംഭിക്കുക, ദേശമംഗലം ഊറോളിപാലം, കൊണ്ടാഴി പഞ്ചായത്തുകളിലെ കലങ്ങണ്ടത്തൂര്‍ പാലം, കനാല്‍റിങ്ങ് റോഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക, പ്രളയത്തില്‍ തകര്‍ന്ന വാസയോഗ്യമല്ലാത്ത വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കാനുള്ളവരുടെ ലിസ്റ്റില്‍ പേരുള്ളവരുടെ പട്ടയത്തിനായിട്ടുള്ള അപേക്ഷകളില്‍ മുന്‍ഗണന നല്‍കി പട്ടയം നല്‍കുക, ജില്ലയില്‍ മായം കലര്‍ന്ന വെളിച്ചെണ്ണ, ഭക്ഷ്യഎണ്ണ എന്നിവയുടെ ഉല്‍പാദനം, വില്‍പന എന്നിവ തടയുന്നതിനായി പരിശോധന നടത്തുക, പഴയന്നൂര്‍ - ചീരക്കുഴി ഇറിഗേഷന്‍ പ്രോജക്ടിന്റെ പാഞ്ഞാള്‍ പൈങ്കുളം മരുന്ദംകോട് കനാല്‍ റോഡിന്റെ വശങ്ങളില്‍ ഭീഷണിയായി നില്‍ക്കുന്ന 10 കരിമ്പനകള്‍ മുറിച്ചുമാറ്റുക, അപേക്ഷകളില്‍ തീര്‍പ്പുകല്‍പിച്ച് റേഷന്‍ കാര്‍ഡ് വിതരണം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യു.ആര്‍. പ്രദീപ് എംഎല്‍എയും പാലിയേക്കര ടോള്‍പ്ലാസയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.രാജന്‍ എം.എല്‍.എയും പ്രമേയം അവതരിപ്പിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ ബി.ഡി ദേവസി, ഗീതാഗോപി, ഇ.ടി ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ ടി.ആര്‍ മായ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."