വക്കം മൗലവിയെ കുറിച്ച് മുജാഹിദ് നേതാവ് എഴുതിയ ജീവ ചരിത്രത്തില്‍ കള്ളക്കളി, "വിഷമിറക്കാന്‍ മൗലവിയെ കൊണ്ട് വെള്ളം ജപിപ്പിക്കാറുണ്ടായിരുന്നു" എന്ന ഭാഗം വെട്ടി
കോഴിക്കോട്: 'സ്വദേശാഭിമാനി' പത്രത്തിന്റെ ഉടമയും സ്വാതന്ത്രസമര സേനാനിയുമായിരുന്ന വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയെ കുറിച്ചു മുജാഹിദ് നേതാവ് എഴുതിയ ജീവ ചരിത്രത്തില്‍ മൗലവിയെ കുറിച്ചുള്ള പ്രധാനപ്പെട്ട ചരിത്ര ഭാഗം വെട്ടിമാറ്റി. ഐ.എസ്.എം മുന്‍ സംസ്ഥാന നേതാവും നിലവില്‍ മര്‍കസു ദ്ദഅ്‌വ വിഭാഗത്തിന്റെ കീഴില്‍ പുറത്തിറങ്ങുന്ന ഐ.എസ്.എം മുഖപത്രമായ ശബാബിന്റെ പത്രാധിപ സമിതി അംഗവുമായ മുജീബുറഹ്മാന്‍ കിനാലൂര്‍ എഴുതിയ 'പൗരോഹിത്യം വേണ്ട, വക്കം അബ്ദുല്‍ ഖാദര്‍ മൗലവി' എന്ന പുസ്തകത്തിലാണ് ചരിത്ര ഭാഗം വികൃതമാക്കി നല്‍കിയിരിക്കുന്നത്.
പുസ്തകത്തിന്റെ അവസാനം കൊടുത്ത അനുബന്ധത്തില്‍ വക്കം മൗലവിയെ കുറിച്ച് അമ്പതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനം ചേര്‍ത്തിട്ടുണ്ട്. ആ ലേഖനത്തില്‍ 'വിഷമേറ്റാല്‍ അത് ഇറക്കാന്‍ മൗലവി സാഹിബിനെ കൊണ്ടു വെള്ളം ജപിപ്പിച്ച് കൊണ്ടു പോവുക എന്നുള്ളത് സ്ഥലത്തെയും പരിസരങ്ങളിലെയും ഹിന്ദുക്കളുടെ സാധാരണ പതിവായിരുവെന്നാണ് മൂല കൃത്യയിലുള്ളത്. ഇതില്‍ ' വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക ' എന്ന ഭാഗം ഒഴിവാക്കിയാണ് മുജീബ് പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.
മന്ത്രിച്ചു വെള്ളത്തില്‍ ഊതിയുള്ള ചികിത്സ മൗലവി നടത്തിയിരുന്നു എന്നും ഹിന്ദു സമൂഹത്തിലെ ആളുകള്‍ വരെ വന്നിരുന്നുവെന്നുമുള്ള സീതി സാഹിബിന്റെ ലേഖനത്തിലെ പ്രധാന ഭാഗമാണ് മുജീബു റഹ്മാന്‍ കിനാലൂര്‍ വെട്ടിക്കളഞ്ഞത്. ' വെള്ളം ജപിച്ച് കൊണ്ടുപോകുക ' എന്ന ഭാഗം കൃത്യമായി തങ്ങളുടെ ഇപ്പോഴുള്ള ആശയത്തിനു എതിരായതിനാല്‍ പുനപ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. മുട്ടില്‍ WMO കോളജിലെ മലയാളം അധ്യാപകനായ ഡോ. ശഫീഖ് വഴിപ്പാറയാണ് പുസ്തകത്തിലെ ചരിത്ര വക്രീകരണം കണ്ടെത്തി തന്റെ ഫെയ്‌സ്ബുക്കില് കുറിപ്പെഴുതിയത്.
താന്‍ ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ സജീവമല്ലെന്നും ഇതിനെ കുറിച്ചു പിന്നീട് പ്രതികരിക്കാമെന്നും മുജീബുറഹ്മാന്‍ കിനാലൂര്‍ സുപ്രഭാതം ഓണ്‍ലൈനിനോട് പറഞ്ഞു.
ഡോ. ശഫീഖ് വഴിപ്പാറയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
വക്കം മൗലവിയും മന്ത്രിച്ചൂത്തും
.............................
കണ്ണൂരില്‍ നടക്കുന്ന കൈരളി ബുക്‌സിന്റെ പുസ്തക മേളയില്‍ നിന്ന് ഇന്നലെയാണ് മുജീബ് റഹ്മാന്‍ കിനാലൂര്‍ ഋാാമൃ ഗശിമഹൗൃ എഴുതിയ വക്കം മൗലവിയുടെ ജീവചരിത്രം വാങ്ങിയത്.
വക്കം മൗലവി ഒരു ഇഷ്ടവിഷയം ആയതു കൊണ്ടു തന്നെ, ഇന്ന് ഈ പുസ്തകത്തിന്റെ മുന്നില്‍ പ്രതീക്ഷയോടെ ഇരുന്നു.
ഒരു കാര്യം മാത്രം സൂചിപ്പിക്കാം.
പുസ്തകത്തിന്റെ അവസാനം കൊടുത്ത അനുബന്ധത്തില്‍ വക്കം മൗലവിയെ കുറിച്ച് അമ്പതുകളില്‍ കെ.എം സീതി സാഹിബ് എഴുതിയ ലേഖനവുമുണ്ട്.
ആ ലേഖനത്തില്‍ 'വിഷമേറ്റാല്‍ അത് ഇറക്കുവാന്‍ മൗലവി സാഹിബിനെ കൊണ്ടുപോവുക എന്നുള്ളത് സ്ഥലത്തെ പരിസരങ്ങളിലെയും ഹിന്ദുക്കളുടെ ഒരു സാധാരണ പതിവായിരുന്നു.' എന്ന ഭാഗത്ത് മൂല ലേഖനത്തിലുള്ള ' വെള്ളം ജപിപ്പിച്ച് കൊണ്ടുപോകുക ' എന്ന ഭാഗം വിട്ടു കളഞ്ഞിരിക്കുന്നു.
ഈ പൂര്‍ണ ഭാഗം നേരത്തേ വായിച്ചതു കൊണ്ട് ഓര്‍മ വന്നതാണ്. 1998 ല്‍ ഇറങ്ങിയ പ്രബോധനം നവോത്ഥാന പതിപ്പില്‍ 50 കളില്‍ സീതി സാഹിബ് എഴുതിയ ലേഖനം പുനപ്രസിദ്ധീകരിച്ചിരുന്നു.
അതിലെ ചില ഖണ്ഡികകളൊക്കെ പുസ്തകത്തില്‍ ഒഴിവാക്കിയിട്ടുണ്ടെങ്കിലും ഒരു വാക്യത്തിനിടയില്‍ നിന്ന് എങ്ങനെ പ്രധാനപെട്ട ഈ ആശയം വിട്ടു പോയി.
മുമ്പ്, പച്ചക്കുതിരയില്‍ വക്കം മൗലവിയെ കുറിച്ച് സൈനുദ്ദീന്‍ മന്ദലാംകുന്ന് എഴുതിയ ലേഖനത്തിലും മൗലവിയുടെ മന്ത്രിച്ചൂത്തിനെ കുറിച്ച് പറഞ്ഞിരുന്നു.
വക്കം മൗലവി മന്ത്രിച്ചുതിയിരുന്നുവെന്ന് സീതി സാഹിബ് പറഞ്ഞ രേഖയെയാണ് ഈ ജീവചരിത്ര പുസ്തകം മായ്ച്ചു കളയാന്‍ ശ്രമിച്ചിരിക്കുന്നത്.
സമഗ്രമായി പഠിച്ചു അവതരിപ്പിക്കേണ്ട ബഹുമുഖ പ്രതിഭയാണ് വക്കം മൗലവി.
കേവലം സംഘടനാ മുറിക്കുള്ളില്‍ ഒതുക്കി അന്വേഷിക്കേണ്ട വിഷയമല്ല ആ വ്യക്തിത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."