രോഹിത് വെമുലയുടെ ആത്മഹത്യ: സര്‍വകലാശാലയെ കുറ്റവിമുക്തരാക്കി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല സര്‍വകലാശാല അധികൃതരുടെ പീഡനം മൂലമല്ല ആത്മഹത്യ ചെയ്തതെന്ന് ജസ്റ്റിസ് എ.കെ രൂപന്‍വാല്‍ അധ്യക്ഷനായ അന്വേഷണ കമ്മിഷന്.
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം നിയമിച്ച കമ്മിഷനാണ് സര്‍വകലാശാലയെ കുറ്റവിമുക്തരാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
രോഹിത് വെമുല ആത്മഹത്യ ചെയ്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ ചില പ്രശ്നങ്ങള്‍ കൊണ്ടാണെന്നും അല്ലാതെ സര്‍വകലാശാല അധികൃതരുടെ മാനസിക പീഡനം മൂലമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
'ചെറുപ്പകാലത്ത് അദ്ദേഹം ഏകാന്തതയിലായിരുന്നു. പിന്തുണക്കാന്‍ ആരുമില്ലാത്തത് അദ്ദേഹത്തെ മാനസിക സമ്മര്‍ദ്ദത്തിലാക്കി. ഈ ലോകത്ത് ജീവിക്കുന്നതില്‍ അദ്ദേഹം സന്തുഷ്ടവാനായിരുന്നില്ലെന്നും, ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടെന്നും എ.കെ രൂപന്വാലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്'.
2016 ജനുവരി 17നാണ് എച്ച്.സി.യുവിലെ ദലിത് പി.എച്ച്.ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയെന്ന 27ഉകാരന് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തത്. എ.ബി.വി.പി നേതാവ് സുശീല്‍ കുമാറുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വെമുലയെയും തന്റെ സംഘടനയിലെ മറ്റു നാലു പേരെയും കോളജ് അധികൃതര്‍ ഹോസ്റ്റലില്‍ സസ്പെന്റ് ചെയ്തിരുന്നു. ഇതിനു ശേഷമായിരുന്നു ആത്മഹത്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."