ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം
തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്കിലെ മിച്ചഭൂമി പ്രശ്നം പരിഹരിക്കണമെന്നും നിര്‍ദിഷ്ട പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ഥ്യമാക്കണമെന്നും വളപട്ടണം -ചൊവ്വ ബൈപാസ് പ്രവര്‍ത്തനം ആരംഭിക്കണമെന്നും ജോയിന്റ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം സി.എന്‍ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി നാരായണന് അധ്യക്ഷനായി. ചടങ്ങില്‍ എ. അശോകന് രക്തസാക്ഷി പ്രമേം അവതരിപ്പിച്ചു. കെ. രവീന്ദ്രന് അനുശോചനപ്രമേയവും സന്തോഷ് പുലിപ്പാറ സംഘടനാ റിപ്പോര്‍ട്ടും മനീഷ് മോഹന്‍ വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. നാരാണന് കുഞ്ഞിക്കണ്ണോത്ത്, സി.പി സന്തോഷ്കുമാര്‍, ബേബി കാസ്ട്രോ, എം. സുനില്‍കുമാര്‍, വി.വി കണ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സെക്രട്ടറി: നാരായണന് കുഞ്ഞിക്കണ്ണോത്ത്, പ്രസിഡന്റ്: ടി.വി.നാരായണന്, ജോ.സെക്രട്ടറിമാര്‍: കെ. രവീന്ദ്രന്, മനീഷ് മോഹന്‍, പി.എസ് റാണി. വൈസ് പ്രസിഡന്റുമാര്‍ : കെ.വി പ്രകാശന്, അജയകുമാര്‍ കരിവെള്ളൂര്‍, കെ.ജി ലീന. ട്രഷറര്‍: എ. അശോക് കുമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."