രാഷ്ട്രനന്മയ്ക്ക് പ്രതിജ്ഞ പുതുക്കി സ്വാതന്ത്ര്യദിനാഘോഷം
ഓമശ്ശേരി: എജ്യുപാര്‍ക്ക് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്വാതന്ത്രദിനത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിന്ന വിവിധ പരിപാടികള്‍ നടത്തി. സമാപനസമ്മേളനം പ്രവാസി വ്യവസായിയും എജ്യുപാര്‍ക്ക് വൈസ്‌ചെയര്‍മാനുമായ യു.കെ ഉമ്മര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടര്‍ സുബൈര്‍ നെല്ലിക്കാപറമ്പ് അധ്യക്ഷനായി. ഡയറക്ടര്‍മാരായ എ.കെ ഇബ്രാഹിം, പി.സി ഷരീഫ്, പ്രിന്‍സിപ്പല്‍ സല്‍മാ ഷഹീന്‍, എല്‍.സി മാത്യു, സജ്‌നാ ആസാദ് പ്രസംഗിച്ചു.
പൂനൂര്‍: കാന്തപുരം മഅ്ദനുല്‍ ഉലും മദ്‌റസയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഒ.വി മൂസ മാസ്റ്റര്‍ പതാക ഉയര്‍ത്തി. രവീന്ദ്രന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം ഉണ്ണികുളം അഹമ്മദ്കുട്ടി നിര്‍വഹിച്ചു. ടി. സലാം മാസ്റ്റര്‍, പി.കെ.സി അബൂബക്കര്‍ സംസാരിച്ചു. നിസാര്‍ ഫൈസി കത്തറമ്മല്‍ പ്രാര്‍ഥന നടത്തി. ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വാഗതവും ശുഐബ് മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
എകരൂല്‍: വള്ളിയോത്ത് ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ മഹല്ല് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തി. ജമാലുദ്ദീന്‍ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹിമാന്‍ മൗലവി, അബൂബക്കര്‍ മൗലവി, ഉമര്‍ മൗലവി, ടി.കെ മൂസ മാസ്റ്റര്‍, ടി. മുഹമ്മദ് മാസ്റ്റര്‍, അബ്ദുറസാഖ് ദാരിമി, കെ. അബ്ദുറഹിമാന്‍, അബ്ദുല്‍ മജീദ് മുസ്‌ലിയാര്‍ സംസാരിച്ചു.
ഇയ്യാട്: ഉണ്ണികുളം സഹകരണ ബാങ്കും കര്‍മ്മ ഇയ്യാടും സംയുക്തമായി സംയുക്തമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. കെ. രാധാകൃഷ്ണന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എന്‍.കെ ഷിനൂപ് അധ്യക്ഷനായി. കെ. ആദര്‍ശ്, ജിനീഷ്, ശശികുമാര്‍ എം.കെ സംസാരിച്ചു. വെസ്റ്റ് ഇയ്യാട് സംഗമം വായനശാലയില്‍ കെ. ഭാസ്‌കരന്‍ പതാക ഉയര്‍ത്തി. ഒ.എം ശശീന്ദ്രന്‍ അധ്യക്ഷനായി. എം.എം കൃഷ്ണന്‍ കുട്ടി, എം.സി സുരേഷ് ബാബു, റീത്താ രാമചന്ദ്രന്‍, കെ.കെ പ്രദീപന്‍, ഹഖ് ഇയ്യാട്, എന്‍. ബാലന്‍ സംസാരിച്ചു.
പൂനൂര്‍: കുണ്ടായി എ.എല്‍.പി സ്‌കൂളില്‍ പ്രധാനാധ്യാപകന്‍ കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി. സ്‌കൂള്‍ ലീഡര്‍ എ.ടി നിഹാല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി ദയാനന്ദന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബഷീര്‍ കുണ്ടായി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. എ.ടി ഹനീഫ, ഗദ്ദാഫി സംസാരിച്ചു. കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതവും എം. ഖമറുന്നിസ ടീച്ചര്‍ നന്ദിയും പറഞ്ഞു.
എളേറ്റില്‍: ദാറുല്‍ ഹുദാ ഇസ്‌ലാമിക് സെന്ററിന് കീഴിലെ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീ സ്‌കൂളിന്റെയും സിറാജുല്‍ ഹുദാ മദ്‌റസയുടെയും സംയുക്താഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കെ.എം മായിന്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. കെ.എം മുഹമ്മദ് ഹാജി അധ്യക്ഷനായി. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നടത്തിയ ടാലന്റ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയവര്‍ക്ക് ഷഫീഖ് മാസ്റ്റര്‍ എളേറ്റില്‍, അഷ്‌റഫ് മാസ്റ്റര്‍ അത്തോളി ഉപഹാരങ്ങള്‍ നല്‍കി. പി.കെ അബ്ദുല്‍ ഖാദര്‍, കെ.സി ജൈസല്‍ ദാരിമി, പി.സി അഷ്‌റഫ് മാസ്റ്റര്‍, പി.സി അജ്‌വദ് ജുമാന്‍ സംസാരിച്ചു.
മുക്കം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി തിരുവമ്പാടി മണ്ഡലം സമിതി ഫ്രീഡം റൈഡ് സംഘടിപ്പിച്ചു. കെ.പി.യു അലി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനംസംസ്ഥാന കണ്‍വീനര്‍ അഡ്വ. സി.ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് അലി എരോത്ത് അധ്യക്ഷനായി. രാഷ്ട്രീയകാര്യ സമിതി അംഗം വിനോദ് മേക്കോത്ത് മുഖ്യപ്രഭാഷണം നടത്തി. വിവിധ വേദികളില്‍ അഭിലാഷ് ദാസ്, കെ.ടി മഹ്മൂദ്, കെ.ടി നജീബ് എന്നിവര്‍ പ്രസംഗിച്ചു. സി.ടി അദീബ്, മുഹമ്മദ് സമാന്‍, ശരീഫ് ചേന്ദമംഗലൂര്‍ എന്നിവര്‍ റൈഡിന് നേതൃത്വം നല്‍കി.
കൊടിയത്തൂര്‍: വര്‍ഗീയ ശക്തികള്‍ രാജ്യം ഭരിക്കുമ്പോള്‍ സ്വാതന്ത്ര്യദിന വേളയിലും രാജ്യത്തെ മഹാഭൂരിപക്ഷവും ഭയവിഹ്വലരാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ. ചെറുവാടിയില്‍ കൊടിയത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.ടി മന്‍സൂര്‍ അധ്യക്ഷനായി.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ ബാബു പൈക്കാട്ട്, സി.ജെ ആന്റണി, എം.ടി അഷ്‌റഫ്, സി.ടി അഹമ്മദ് കുട്ടി, യു.പി മമ്മദ്, എ.എം നൗഷാദ്, മുഹമ്മദ് തെനങ്ങാപറമ്പ്, അഷ്‌റഫ് കൊളക്കാടന്‍, കരീം പഴങ്കല്‍, മോയിന്‍ ബാപ്പു, റിനീഷ് കളത്തിങ്ങല്‍, അബ്ദു പന്നിക്കോട്, സുരേന്ദ്രന്‍, മട്ട ബഷീര്‍, മുനീര്‍ ഗോതമ്പ്‌റോഡ് സംസാരിച്ചു. റാലിയിക്ക് എന്‍.കെ സുഹൈര്‍, ഇര്‍ഷാദ് കൊളായി, ടി.പി നജീബ്, കെ.പി അഷ്‌റഫ്, ശാലു തോട്ടുമുക്കം, റഹ്മത്തുല്ല കാരാളിപറമ്പ്, അന്‍വര്‍ പൊയിലില്‍, ഫൈസല്‍ പാറപുറം, അബ്ദു തോട്ടുമുക്കം, അഷ്‌റഫ് കല്ലട്ടി നേതൃത്വം നല്‍കി.
കുന്ദമംഗലം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും തകര്‍ക്കാന്‍ ആരെയും അനുവധിക്കില്ലെന്നും നാനാത്വത്തില്‍ ഏകത്വം നിലനിര്‍ത്തി ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പ്രവര്‍ത്തിക്കണമെന്നും മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രടറി പി.കെ ഫിറോസ് പ്രസ്താവിച്ചു. ബഹുസ്വരതയാണ് ഇന്ത്യ എന്ന പ്രമേയത്തില്‍ കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒ. സലിം അധ്യക്ഷനായി. ടി.പി ചെറൂപ്പ പ്രമേയപ്രഭാഷണം നടത്തി. യു.സി രാമന്‍, ഖാലിദ് കിളിമുണ്ട, ഒ. ഉസ്സയിന്‍, അരിയില്‍ അലവി, കെ.എം.എ റഷീദ്, എ.കെ ഷൗക്കത്തലി, യൂസുഫ് പടനിലം, എം. ബാബുമോന്‍, ഒ.എം നൗഷാദ്, കെ ജാഫര്‍ സാദിഖ്്, കെ.പി സൈഫുദ്ദീന്‍, പി. മമ്മികോയ സംസാരിച്ചു. എന്‍.എം യൂസുഫ് സ്വാഗതവും എ.പി ലത്തീഫ് നന്ദിയും പറഞ്ഞു.
മുക്കം: 'ഒരേ ഒരിന്ത്യ ഒരൊറ്റ ജനത' എന്ന മുദ്രവാക്യത്തില്‍ കാരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സ്വാതന്ത്ര്യ സംരക്ഷണ റാലിയും സംഗമവും നടത്തി. ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു.പി മരക്കാര്‍ അധ്യക്ഷനായി. എം.ടി അഷ്‌റഫ്, വി.എന്‍ ജംനാസ്, ഇ.പി ഉണ്ണികൃഷ്ണന്‍, പി.വി സുരേന്ദ്രലാല്‍, കെ. ശ്രീനിവാസന്‍, എ.കെ ഇബ്രാഹിം, പി.പി ഗോപിനാഥപിള്ള, റീനാ പ്രകാശ്, ടി.ടി ഇത്താലുട്ടി, ശാന്താ ദേവി, ശോഭ കാരശ്ശേരി, സമാന്‍ ചാലൂളി, കണ്ടന്‍ പട്ടര്‍ചോല, സത്യന്‍ മുണ്ടയില്‍, ജംഷിദ് ഒളകര, പ്രേമദാസന്‍, അബൂബക്കര്‍ മലാംകുന്ന് സംസാരിച്ചു. നോര്‍ത്ത് കാരശ്ശേരിയില്‍ നിന്നാരംഭിച്ച റാലി മുരിങ്ങംപുറായില്‍ സമാപിച്ചു. റാലിക്ക് എം.പി ഫൈസല്‍, ഉസ്മാന്‍ എടാരം, കെ.ജെ ജോസഫ്, ശിവദാസന്‍, സുബിന്‍ കളരിക്കണ്ടി, എന്‍.കെ അന്‍വര്‍, പുനത്തില്‍ വേലായുധന്‍, സാദിഖ് കാരമൂല, സി.വി ഗഫൂര്‍, കെ.വി സിദ്ധീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."