ദേശമംഗലം ഐ.ടി.ഐ കെട്ടിട ഉദ്ഘാടനം നാളെ
ദേശമംഗലം: വ്യവസായിക പരിശീലന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് ദേശമംഗലം പല്ലുരില് പണി തീര്‍ത്ത ഗവണ്മെന്റ് ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ കാലത്ത് 11 ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന് നിര്‍വ്വഹിയ്ക്കും.
ചേലക്കര എം.എല്‍.എ യു.ആര്. പ്രദീപ് യോഗത്തില്‍ അധ്യക്ഷത വഹിക്കും. പി.കെ. ബിജു എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. 2008ല്‍ ആണ് അന്നത്തെ സ്പീക്കറും, എം.എല്‍.എയും ആയ കെ. രാധാകൃഷ്ണന്റെ ശ്രമഫലമായി ഇലക്ട്രികല്‍, ഡ്രാഫ്റ്റ്മാന്, സിവില്‍ എന്നീ ട്രെയിഡുകളായി ഐ.ടി.ഐ പ്രവര്‍ത്തനം ആരംഭിച്ചത്. 2010-11 ബജറ്റില്‍ കെട്ടിടം പണിയുന്നതിന് 2.99 കോടി രൂപ തൊഴില്‍ വകുപ്പ് വകയിരുത്തി പൊതുമരാമത്ത് വകുപ്പ് റെയ്റ്റ് റിവിഷനെ തുടര്‍ന്ന് അത് 3.44 കോടിരൂപയായി ഉയര്‍ന്നു. ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി 49.91 ലക്ഷവും അനുവദിച്ചു.
രണ്ട് പ്രവര്‍ത്തികളും പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ആണ് ചെയ്തു തിര്‍ക്കുന്നത്. 2423 ച.മീറ്റര്‍ വിസ്തീര്‍ണ്ണം ഉള്ള ഈ ബഹുനില കെട്ടിടത്തില്‍ നിലവിലുള്ള 2 ട്രെയിഡുകള്ക്ക് പുറമേ 6 ട്രെയിഡുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള വര്‍ക്ക്ഷോപ്പ് ക്ലാസ്സ്മുറികള്‍ അടക്കമുള്ള എല്ലാ സൗകര്യവും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."