ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഗ്രാമസഭ കൂടി
എടപ്പാള്‍: ഗ്രാമസഭ ചരിത്രത്തിലാദ്യമായി ഇതരസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം താമസസ്ഥല ശുചിത്വം, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കായി ഗ്രാമസഭയൊരുക്കി കാലടി പഞ്ചായത്ത് രംഗത്ത്.
വാര്‍ഡുകളിലെ പൊതുവികസനത്തിനും വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുമാണ് സാധാരണയായി ഗ്രാമ സഭകള്‍ നടത്താറുള്ളത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യം, താമസസ്ഥല ശുചിത്വം, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവക്കും ഗര്‍ഭിണികള്‍,കുഞ്ഞുങ്ങള്‍ എന്നിവര്‍ക്ക് പ്രതിരോധ വാക്‌സിനുകള്‍ ഉറപ്പ് വരുത്തല്‍ കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസം ഉറപ്പ് വരുത്തല്‍,നല്ല ആരോഗ്യ ശീലങ്ങള്‍ സൃഷ്ടിക്കല്‍ തുടങ്ങിയവക്കുമായി കാലടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹമാരസഭ എന്ന പേരില്‍ ഗ്രാമസഭ സംഘടിപ്പിച്ചത്.
250ഓളം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന നരിപ്പറമ്പിലാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ ശുചിത്വ സുരക്ഷക്കും പ്രദേശത്തെ മാലിന്യവിമുക്ത പരിപാടിക്കും വാര്‍ഡ് അംഗം ചെയര്‍മാനായി പത്തംഗ കമ്മിറ്റി രൂപീകരിച്ചു.
നരിപ്പറമ്പില്‍ പൊതുശൗച്യാലയം നിര്‍മിക്കാനും ഗ്രാമസഭ തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കവിത ഉദ്ഘാടനം ചെയ്തു. എം പ്രേമ അധ്യക്ഷയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ ബക്കര്‍, പഞ്ചായത്ത് അംഗങ്ങളായ കെ.വി സലീം, പി.കെ ദിവാകരന്‍, ബാബുരാജ്, ജയശ്രീ, പ്രസന്ന, സെക്രട്ടറി വി സുധാകരന്‍, കോഡിനേറ്റര്‍ രാജേഷ് പ്രശാന്തിയില്‍, സി.ആര്‍ ശിവപ്രസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."