സ്‌കൂള്‍ ഹൈടെക് ആക്കാന്‍ സൗജന്യ സേവനം നല്‍കി ഇതര സംസ്ഥാന തൊഴിലാളികളും
കൂറ്റനാട്: വട്ടേനാട് ജി.വി.എച്ച്.എസ്.എസ് രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സൗജന്യ സേവനവുമായി ഇതര സംസ്ഥാന തൊഴിലാളികളും രംഗത്തെത്തി. നാട്ടിലെ സ്‌കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ അതിനോടൊപ്പം ഉയരാന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടി തയ്യാറായപ്പോര്‍ നാട്ടുകാരുടെയും സ്‌കൂളിന്റെയും ആവേശവും ആത്മവിശ്വാസവും ഉയര്‍ന്നു.
പതിനാറു വര്‍ഷമായി കൂറ്റനാട് കുടുംബസമേതം താമസിച്ചു വരുന്ന ബീഹാര്‍ സ്വദേശി ആനന്ദിന്റെ നേതൃത്വത്തിലുള്ള 25 പേരടങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സംഘവും സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയും കൂറ്റനാട്ടുകാരനുമായ ഹസ്സന്റെ കൂടെ ജോലി ചെയ്യുന്ന 10 ഇതര സംസ്ഥാന തൊഴിലാളികളുമാണ് സ്‌കൂളിന് വേണ്ടി സൗജന്യ സേവനം നടത്തുന്നത്.
ആനന്ദിന്റെ സംഘം ടൈല്‍ വിരിക്കുകയും ഹസ്സന്റെ സംഘം പെയിന്റ് അടിക്കുകയുമാണ് ചെയ്യുന്നത്. ആനന്ദിന്റെ സംഘം രണ്ടു റൂമുകള്‍ പൂര്‍ണമായും സൗജന്യമായി ടൈല്‍ വിരിച്ചു.
ബാക്കി 30 ക്ലാസ് മുറികള്‍ ടൈല്‍ വിരിക്കാന്‍ ചെറിയ കൂലി മാത്രമാണ് വാങ്ങുന്നത്. ഹസ്സന്റെ സംഘം പതിനാറു തൊഴില്‍ ദിനങ്ങളാണ് സൗജന്യമായി നല്‍കുന്നത്.
സ്‌കൂളിലെ അധ്യാപകര്‍ സ്ത്രീ പുരുഷ ഭേദമില്ലാതെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്‌കൂള്‍ സമയത്തിനു മുമ്പും ശേഷവും അവധി ദിവസങ്ങളിലുമായി പെയിന്റിങ് ജോലിയില്‍ മുഴുകിയിരിക്കുകയാണ്. പി.ടി.എ, എസ്.എം.സി അംഗങ്ങളും, രക്ഷിതാക്കളും, ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൂര്‍വഅധ്യാപകര്‍, വ്യാപാരി വ്യവസായികള്‍, പൊതുപ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ചുമട്ടുതൊഴിലാളികള്‍, ഓട്ടോ ടാക്‌സി ജീവനക്കാര്‍ ശാരീരികമായും സാമ്പത്തികമായും അവരുടെ വിഹിതം സ്‌കൂളില്‍ എത്തിച്ചുകൊണ്ടിരിക്കുകയാണന്ന് പ്രധാന അധ്യാപകന്‍ എന്‍.വി രാജന്‍ മാസ്റ്റര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."