HOME
DETAILS

തെരുവു വിളക്കുകള്‍ കത്തിക്കാന്‍ നടപടിയായില്ല

  
backup
August 21 2017 | 20:08 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളമായി. എല്‍.ഡി.എഫ് അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. യോഗാരംഭത്തില്‍ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി.വി ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. നിരവധി തവണ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിച്ചെങ്കിലും ചെയര്‍പേഴ്‌സണ്‍ നല്‍കുന്ന വാക്കുകള്‍ പാലിക്കുന്നില്ലെന്ന് പി.വി ശിവകുമാര്‍ കുറ്റപ്പെടുത്തി. ഗുണ നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. ആഗസ്റ്റ് 15 ന് മുന്‍പ് മുഴുവന്‍ വാര്‍ഡുകളിലും പുല്ലുവെട്ട് പൂര്‍ത്തിയാക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ നല്‍കിയ വാഗ്ദാനവും പാലിച്ചില്ല പി.വി ശിവകുമാര്‍ ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മുഴുവന്‍ റോഡുകളും മഴ പെയ്തതോടെ കുണ്ടും കുഴിയും ആയ നിലയിലാണന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാര്‍ ഭരണ സമിതിക്കെതിരെ നിശിത വിമര്‍ശനമാണ് ഉന്നയിച്ചത്. തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തിനെത്തിയിരുന്നത്. നഗരസഭയിലെ യു.ഡി.എഫ് ഭരണ സമിതി പൂര്‍ണ്ണ പരാജയമാണന്ന് ആരോപിച്ചായിരുന്നു എല്‍.ഡി.എഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്. തിരിച്ചെത്തിയ എല്‍.ഡി.എഫ് അംഗങ്ങളും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അടക്കമുള്ള യു.ഡി.എഫ് അംഗങ്ങളും തമ്മില്‍ ഏറെ നേരം വാഗ്വാദം തുടര്‍ന്നു.
തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റിക്കാണെന്നും ആ ഉത്തരവാദിത്വം നിറവേറ്റാതെയാണ് എല്‍.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കുറ്റപ്പെടുത്തി. പുല്ലൂവെട്ടു യന്ത്രം വാങ്ങുന്നതിന് സര്‍ക്കാര്‍ ഏജന്‍സിയായ റെയ്‌കോയുമായി കത്തിടപാടുകള്‍ നടന്നു വരികയാണന്നും റെയ്‌കോയില്‍ നിന്നും ഇന്‍വോയ്‌സ് ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് യന്ത്രം വാങ്ങുന്നതിന് കാലതാമസം വന്നതെന്നും വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി.സി വര്‍ഗീസ് വിശദീകരിച്ചു. തെരുവു വിളക്കുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നല്‍കുന്നത് ജി.എസ്.ടി വന്നതു മൂലം ഏജന്‍സികള്‍ വിതരണം നിറുത്തി വച്ചതാണ് പ്രതിസന്ധിക്കു കാരണമെന്നും വി.സി വര്‍ഗീസ് പറഞ്ഞു. എന്നാല്‍ വിശദീകരണത്തില്‍ എല്‍.ഡി.എഫ് അംഗങ്ങള്‍ ത്യപ്തരായില്ല.
അതേ സമയം തെരുവു വിളക്കുകള്‍ കത്തിക്കുന്നതിന് ഉത്തരവാദപ്പെട്ട പൊതുമരാമത്ത് സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഉത്തരവാദിത്വം നിറവേറ്റാതെയാണ് പ്രതിഷേധിക്കുന്നതെന്ന് ബി.ജെ.പി അംഗം സന്തോഷ് ബോബന്‍ കുറ്റപ്പെടുത്തി. ലോകബാങ്ക് ധനസഹായമായി ഇരിങ്ങാലക്കുട നഗരസഭക്ക് അനുവദിച്ച അന്‍പത്തിയഞ്ചു ലക്ഷത്തി ഇരുപത്തിമുവായിരത്തി നാനൂറ്റി മുപ്പതു രൂപ ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ടും എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നു. സെപ്തംബര്‍ 30നകം ഫണ്ട് ചിലവഴിക്കണമെന്നിരിക്കെ കൗണ്‍സില്‍ യോഗം വിളിക്കാതെ നീട്ടികൊണ്ടു പോവുകയായിരുന്നുവെന്ന് എല്‍.ഡി.എഫ് അംഗം പി.വി ശിവകുമാര്‍ കുറ്റപ്പെടുത്തി. ഫണ്ട് ഉപയോഗിച്ച്് തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്നും പി.വി ശിവകുമാര്‍ നിര്‍ദ്ദേശിച്ചു.
എന്നാല്‍ ഫണ്ട് ചിലവഴിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതി തയ്യാറാക്കുന്നതിന് രണ്ടു വട്ടം വിളിച്ച സ്റ്റിയറിങ്ങ് കമ്മറ്റി യോഗത്തിലും രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിലും ആക്ഷേപങ്ങള്‍ ഉന്നയിക്കാതെയും പങ്കെടുക്കാതെയുമാണ് കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു കുറ്റപ്പെടുത്തി. ഫണ്ട് ഉപയോഗിച്ച് തെരുവു വിളക്കുകള്‍ സ്ഥാപിക്കുവാന്‍ കഴിയുമോയെന്ന്് ലോകബാങ്ക് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനും ജനറല്‍ ആശുപത്രി, പൊതു വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിനും യോഗത്തില്‍ ഏകദേശ ധാരണയായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

Kerala
  •  24 days ago
No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  25 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  25 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  25 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  25 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  25 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago