ബൈപ്പാസ് താല്കാലികമായി അടക്കണമെന്ന്
കൊടുങ്ങല്ലൂര്‍: ചന്തപ്പുരകോട്ടപ്പുറം ബൈപ്പാസില്‍ സുരക്ഷാ സംവിധാനമൊരുക്കുന്നതിന് ബൈപ്പാസ് താല്‍ക്കാലികമായി അടയ്ക്കണമെന്നും നാറ്റ് പാക്, സുരക്ഷാ കമ്മീഷണര്‍ എന്നിവരുടെ പരിശോധനക്ക് ശേഷം മാത്രമേ ഗതാഗതം ആരംഭിക്കാന്‍ പാടുള്ളുവെന്നും കൊടുങ്ങല്ലൂര്‍ എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ കര്‍മ്മ സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബൈപ്പാസില്‍ വേഗത നിയന്ത്രണ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ഗതാഗതനിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണ ക്യാമറ, സ്പീഡ് റഡാര്‍ എന്നിവ സ്ഥാപിക്കുക, തെരുവ് വിളക്കുകള്‍ സ്ഥാപിക്കുക, സിഗ്നല്‍ ജംങ്ഷനുകളില്‍ മുഴുവന്‍ സമയം പൊലിസിനെ നിയോഗിക്കുക, സീബ്രാക്രോസ്, സ്റ്റോപ്പ് മാര്‍ക്കുകള്‍ സ്ഥാപിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കണമെന്നും സമിതി ജനറല്‍ കണ്‍വീനര്‍ വി.എം മൊഹിയുദ്ദീന്‍, ഡോ.ഒ.ജി വിനോദ്, പി.ജി നൈജി, പി.ആര് സലില്‍, എം.പി മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും എലിവേറ്റഡ് ഹൈവേ ഗുണഭോക്തൃ കര്‍മ്മ സമിതി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."