അമേരിക്കക്ക് കൗതുകമായി പൂര്‍ണ സൂര്യഗ്രഹണം
സാല്‍മണ്‍: അമേരിക്ക 99 വര്‍ഷത്തിനു ശേഷമുള്ള പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷിയായി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സൂര്യഗ്രഹണം വീക്ഷിക്കാനെത്തി. ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് സൂര്യഗ്രഹണത്തെ വരവേറ്റത്. ഇതിനായി പ്രത്യേക കണ്ണടകളും വിതരണം ചെയ്തിരുന്നു. നാസയും പൂര്‍ണഗ്രഹണം തല്‍സമയം സംപ്രേഷണം ചെയ്തു.
ഈ നൂറ്റാണ്ടിലെ അമേരിക്കയിലെ ആദ്യ സൂര്യഗ്രഹണമാണിത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സൂര്യഗ്രഹണമാണെന്നതും ഇതിന്റെ പ്രത്യേകതയാണ്. വടക്കേ അമേരിക്കയിലാണ് പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. 14 സംസ്ഥാനങ്ങളിലായി രണ്ട് മണിക്കൂറോളം ഗ്രഹണം ദൃശ്യമായി.
ഇതുമായി ബന്ധപ്പെട്ട് സൂര്യഗ്രഹണത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് ഗൂഗിള്‍ നിര്‍മിക്കുന്ന ഹ്രസ്വചിത്രവും പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഗൂഗിള്‍ ഉപഭോക്താക്കള്‍ അയച്ചുനല്‍കുന്ന സൂര്യഗ്രഹണത്തിന്റെ ചിത്രങ്ങളാണ് ഇതിനായി ഉപയോഗപ്പെടുത്തുക.
ഉച്ചക്ക് ഒരുമണിയോടെയാണ് ആദ്യ ഗ്രഹണം ദൃശ്യമായത്. ഉച്ചക്ക് 2.49 ന് പൂര്‍ണ ഗ്രഹണം ദൃശ്യമായി.
രണ്ട് മിനുട്ടും 40 സെക്കന്റുമായിരിക്കും പൂര്‍ണ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം. ദക്ഷിണ പസഫിക്, ചിലി, അര്‍ജന്റീന എന്നിവിടങ്ങളിലായിരിക്കും ഗ്രഹണം ദൃശ്യമാകുക. അമേരിക്കയില്‍ ഇനി 2024 ലായിരിക്കും അടുത്ത സൂര്യഗ്രഹണം. ഗ്രഹണത്തിനൊപ്പം ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ എട്ടാം പതിപ്പായ ആന്‍ഡ്രോയ്ഡ് ഒ യും പുറത്തിറങ്ങുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."